Tuesday, January 28, 2025

ഭ്രാന്ത്



ഇന്നലെ R നി പറഞ്ഞില്ലെ   എനിക്ക് ഭ്രാന്ത് ആണ് എന്ന്..


ഭ്രാന്തമായി നമ്മൾ ഒരാളെ 

ജീവനുതുല്യം സ്നേഹിച്ചാൽ മതി.... 💕 അവർ തന്നെ നമ്മളോട് പറയും 

 നിങ്ങൾക് ഭ്രാന്താണെന്ന്.........😊


പക്ഷേ അവർ ഒരിക്കൽ പോലും ചിന്തിച്ച്  കാണില്ല

നമ്മളിലെ ഭ്രാന്ത്

ആ ഒരാളിൽ മാത്രമാണെന്ന്..........


അകലങ്ങളിലായിരിക്കുമ്പോഴും........

ഒരേ ഹൃദയമിടിപ്പ് ശ്രവിക്കുന്നത്

ഒരേ താളത്തിൽ ചിന്തിക്കുന്നത്......

നാം ഒരേ ഭ്രാന്തിന്റെ തുടർച്ചകൾ..

അതെ നീ പറഞ്ഞത് പോലെ

എനിക്ക്  ഭ്രാന്താണ് ആ ഭ്രാന്ത് 

നിന്നോടുള്ള പ്രണയമാണ്.........


പ്രണയമെന്നാല്‍ മനസ്സ്‌ വായിക്കലാണ്‌..

മനസ്സിനെ അറിയലാണ്‌........


എഴുതിക്കൂട്ടിവച്ചതിലും, 

എഴുതാതെ അടക്കിപ്പിടിച്ചതിലും

ശ്വാസം കിട്ടാത്ത രീതിയില്‍ 

നിന്നെ ഞാന്‍ ഞെരിച്ചു വച്ചിട്ടുണ്ട്........


ഓർമ്മകൾ ചേർത്ത് വച്ചൊരു, 

സ്വപ്നം കാണാൻ നിനക്കൊപ്പം 

ഞാൻ കൊതിക്കുന്നു.............


ഓർക്കുമ്പോൾ കൺ നിറയുന്നതും,

അരികിലുള്ളപ്പോൾ ഹൃദയം 

തുടിക്കുന്നതും നീയെന്ന പ്രണയം 

എന്നിൽ ഉള്ളതുകൊണ്ടാണ്...


ആരുമറിയാതെ മനസ്സിൽ കൂട്ടിവെച്ച് സങ്കൽപ്പങ്ങൾ  നീ എന്റെ അരികിൽ വന്നുചേർന്നാൽ നിന്നിൽ പകർന്നു തരാം.........


പ്രണയം കൊണ്ട് കുറുകുന്ന 

അരിപ്രാവിനെ പോലെ നമുക്ക് ചേർന്നിരിക്കാം..😍

No comments: