Tuesday, July 18, 2017

ദിക്കു തെറ്റിയ പായക്കപ്പൽ


അയാൾ അന്നു വളരെ വൈകിയാണു ഫ്ലാറ്റിൽ എത്തിയത്. ഓഫീസിലെ ജോലിയോട് അയാൾക്ക് മടുപ്പ്
തോന്നിത്തുടങ്ങിയിരിക്കുന്നു.വാഷ് റൂമിൽ ഏറെ സമയം ചിലവിട്ട് അയാൾ ബാൽ ക്കണിയിൽ പൂക്കൾ തുന്നിയിട്ട
സെറ്റിയിലിരുന്നു. നഗരത്തിനു നടുവിലെ ഏറ്റവും ഉയരം കൂടിയ ഫ്ലാറ്റിലെ 28 നിലയിലാണു അയാൾ താമസിക്കുന്നത്.
നഗരത്തിനു നടുവിലെ ഏറ്റവും ഉയരം കൂടിയ ഫ്ലാറ്റിലെ 28 നിലയിലാണു അയാൾ താമസിക്കുന്നത്.
 
അയാൾക്ക് ചുറ്റിലും ഏറെ ബൾബുകളായിരുന്നു പ്രകാശിച്ചു കൊണ്ടിരുന്നത്. തന്റെ ജീവിതവും ഒരു കൃത്രിമ തരം പ്രകാശം നിറഞ്ഞതാണെന്നു അയാൾ മനസ്സിലാക്കി. സ്വസ്ഥമായി വന്നിരിക്കാൻ പറ്റിയ ഒരിടമല്ല തന്റെ ബാൽ ക്കണി എന്നു അയാൾക്ക് അറിയാമായിരുന്നു.പല തരം വാഹനങ്ങളുടെ ശബ്ദങ്ങൾ കേട്ട് കേട്ട് അയാൾക്ക് ഇന്നു ഓരൊ
അയാൾക്ക് ചുറ്റിലും ഏറെ ബൾബുകളായിരുന്നു പ്രകാശിച്ചു കൊണ്ടിരുന്നത്. തന്റെ ജീവിതവും ഒരു കൃത്രിമ തരം പ്രകാശം നിറഞ്ഞതാണെന്നു അയാൾ മനസ്സിലാക്കി. സ്വസ്ഥമായി വന്നിരിക്കാൻ പറ്റിയ ഒരിടമല്ല തന്റെ ബാല്ക്കണി എന്നു അയാൾക്ക് അറിയാമായിരുന്നു.പല തരം വാഹനങ്ങളുടെ ശബ്ദങ്ങൾ കേട്ട് കേട്ട് അയാൾക്ക് ഇന്നു ഓരൊ
ഹോണും ഏത് തരം വാഹനങ്ങളുടേതാണെന്നു മനസ്സിലാക്കാൻ സാധിച്ചിരുന്നു. അയാൾക്ക് 18 വർഷമായി നഗരത്തിൽ നിന്ന് നേടാൻ കഴിഞ്ഞ ഒരേ ഒരു അറിവും വൈദഗ്ധ്യവും.
 
 അയാൾ സോഫയിൽ അമർത്തിച്ചാരിയിരുന്നു. ഓരോ രാവും പകലും അയാൾക്ക് നൽ കിയിരുന്നത് ഏകാന്തത മാത്രമാണു. ഫ്ലാറ്റിൽ തന്നോടൊപ്പം ഒരാളുണ്ടായിരുന്നെങ്കിൽ ഇത്രക്ക് ഏകാന്തത അനുഭവപ്പെട്ടില്ലായിരുന്നു. എന്നാൽ ജീവിതത്തിന്റെ ഓരോ താളുകൾ പിന്നോട്ട് മറിക്കുമ്പോഴും മുന്നോട്ടൊരു താളെഴുതാൻ താല്പര്യമില്ലാത്ത
പോലെ തോന്നിത്തുടങ്ങിയിരുന്നു. ഇനിയും പരാജയം കൈ വരിക്കാൻ തന്നെകൊണ്ടാകില്ല. അയാൾ ചിന്തയിൽ
നിന്നും മുക്തനായി.
 
അയാൾ മെല്ലെ ഫോൺ എടുത്തു. പുതുതായി 18 മെസേജുകൾ വന്നിരിക്കുന്നു. അയാൾക്ക് അതു തുറന്നു നോക്കാതെ തന്നെ അറിയാമായിരുന്നു എന്തായിരിക്കും അതിലെന്നു.ഓഫീസ് ഗ്രൂപ്പിലെ ചളി കേട്ട് കേട്ട് ഓഫീസിനോട് തന്നെ മടുപ്പ് തോന്നിയിരുന്നു.രണ്ടു മൂന്നു പ്രാവശ്യം അതിൽ നിന്നും ഊരി വരാൻ ശ്രമിച്ചെങ്കിലും ബോസ് 
തന്നെവീണ്ടും ആഡ് ചെയ്തു. “താനില്ലാത്ത ഗ്രൂപ്പ് ടച്ചിങ്ങ്സ് ഇല്ലാത്ത ബിയർ പൊലാണെന്നുഇതിനെ പറ്റി ചോദിച്ചപ്പ്പ്പോൾ ബോസ് കളിയാക്കി പറഞ്ഞു. കൂടൂതൽ ചളീകൾ വരുന്നത് ബോസ്സിന്റെ വായിൽ നിന്നു തന്നെയാണു.
 
അയാളുടെ ജീവിതം ശരിക്ക് ഇമോജി കീ പാഡ് പോലെയായിരുന്നു. ഓരോ ദിവസവും താനണിയുന്ന ഒരു നാട്യത്തിന്റെ പ്രതീകമായിക്കൊണ്ടിരിക്കുകയാണു ഇമോജി കീ പാഡിലെ ഓരൊ ഇമോജിയും.
 
സന്തോഷമെന്തെന്നു അയാൾ അറിഞ്ഞത് അയാളുടെ 18 മത്തെ വയസ്സിലാണു. അന്നാണു അവൾ ആദ്യമായി അയാളോട്
ഇഷ്ടം പ്രകടിപ്പിച്ചത്. അയാളുടെ മുഖത്ത് ഇതേ കുറിച്ച് ആലോചിച്ചപ്പോൾ യാതൊരു ഭാവ മാറ്റവും
ഉണ്ടായില്ല. കാരണം തന്റെ ജീവിതത്തിൽ നിന്നും അയാൾ വികാരം മറന്നു കഴിഞ്ഞിരുന്നു.
ഇന്നയാൾക്ക് പുഞ്ചിരിക്കാനറിയില്ല.ഒന്നുറക്കെ പൊട്ടിചിരിക്കാനോ പൊട്ടി കരയാനോ അറിയില്ല. കാരണം
അയാൾ തന്റെ പുതിയ ലോകത്തെ തിരക്കിനുള്ളിൽ ദിശ തെറ്റി സഞ്ചരിക്കുന്ന വെറുമൊരു പായ്കപ്പൽ ആയി
മാറിയിരിക്കുന്നു . കപ്പലിന്റെ പായകൾ കെട്ടഴിയാൻ തുടങ്ങിയിരിക്കുന്നു. കെട്ടുകൾക്ക് ഇനി കുറച്ചു
മാത്രമെ ഉറപ്പുള്ളു. ഏതു നിമിഷവും കെട്ടുകളഴിഞ്ഞ് പായ ദൂരെ പറന്നു പോവും. അന്നു തന്റെ സഞ്ചാരം നിശ്ചലമാവുകയും തിരക്കിനുള്ളിൽ മുങ്ങിതാഴുകയും ചെയ്യും.
 
തന്നെ കുറിച്ച് ആരും ഓർക്കാൻ പോവുന്നില്ല. ആരും തേടി വരാനും പോവുന്നില്ല. തിരക്കിട്ട് ചലിക്കുന്ന ഒരു ഘടികാരത്തിന്റെ മിനുട്ട് സൂചി മാത്രമാണു ഞാൻ. മിനുട്ടു സൂചി മണിക്കൂറുകളെ ചലിപ്പിക്കുന്നു. അവക്ക് ജീവൻ നൽ കുന്നു. എനിക്ക് ജീവിതത്തിൽ എന്താണു നേടാൻ സാധിച്ചത്? എന്താണു നൽ കാൻ സാധിച്ചത്..?
 പ്രത്യക്ഷ്ത്തിൽ ഒന്നും തന്നെ ഇല്ല.
 
എന്റെ നേരം അടുത്തിരിക്കുന്നു. എന്റെ പായ കപ്പൽ നിലം പതിക്കാൻ തുടങ്ങിയിരിക്കുന്നു. തിരക്കേറിയ ജീവിതത്തെ വെറുമൊരു ചവറു കണക്കായാണു ഞാൻ നോക്കി കണ്ടത്. വളരെ വൈകി.. ഇനി എനിക്കൊന്നും ചെയ്യാൻ സമയം
ഇല്ല.ജീവിക്കാൻ ആഗ്രഹിക്കുന്നതിലും അർ ത്ഥമില്ല. ഇങ്ങനെ ഒരു മരണ ജീവിതം അനുഭവിച്ച് മരിക്കാനെന്ത്
സുഖമാണുള്ളത്? അയാൾ കുറച്ച് സമയം ഇമ വെട്ടാതെ ചിന്തിച്ചിരുന്നു.
 
സെറ്റിയിൽ നിന്നും മെല്ലെ എഴുന്നേറ്റ് അയാൾ ബാല്ക്കണിയിൽ നിന്നും താഴേക്ക് നോക്കി. വർ ണ്ണ ബൾ ബുകളുടെ പ്രകാശം അയാൾ ക്ക് ഉദിച്ചു വരുന്ന സൂര്യ പ്രകാശത്തിൽ സാഗരം ഇളകി മറിയുന്ന പോലെ തോന്നി. സാഗരത്തിൽ ദിശ തെറ്റി സഞ്ചരിക്കുന്ന പായ കപ്പൽ തന്നെയാണു താൻ എന്ന തോന്നൽ അയാളെ വല്ലാതെ അലട്ടി. അയാൾ തന്റെ
 കൈകൾ മെല്ലെ വായുവിൽ ഉയർത്തി മുന്നിലേക്ക് ശക്തമായി ആഞ്ഞു. 28 നിലക്ക് മുകളിൽ നിന്നും അയാൾ താഴേക്ക് പറന്നിറങ്ങാൻ തുടങ്ങിയിരിക്കുന്നു. കപ്പലിലെ പായ ശരിക്കും കെട്ടുകൾ അഴിഞ്ഞ് ദൂരേക്ക് പറന്നു പോയി. അയാളുടെ രണ്ട് കണ്ണുകളിലും അതു വ്യക്തമായി കാണാൻ സാധിച്ചു, ഒരു നിമിഷം തന്റെ താളുകൾ പിറകോട്ടു
പോയി തിരിച്ചു വന്നതായി അയാൾക്ക് തോന്നി. അപ്പോഴേക്കും പായ കപ്പൽ തകർന്നു പോയിരുന്നു. ലക്ഷ്യം
തെറ്റി പോയ പായ കപ്പൽ നഗരത്തിൽ ആരും അന്വേഷിച്ചില്ല. ആരും തേടിയുമില്ല.
 
- സിഫ് എം.പി-