Tuesday, July 18, 2017

ദിക്കു തെറ്റിയ പായക്കപ്പൽ


അയാൾ അന്നു വളരെ വൈകിയാണു ഫ്ലാറ്റിൽ എത്തിയത്. ഓഫീസിലെ ജോലിയോട് അയാൾക്ക് മടുപ്പ്
തോന്നിത്തുടങ്ങിയിരിക്കുന്നു.വാഷ് റൂമിൽ ഏറെ സമയം ചിലവിട്ട് അയാൾ ബാൽ ക്കണിയിൽ പൂക്കൾ തുന്നിയിട്ട
സെറ്റിയിലിരുന്നു. നഗരത്തിനു നടുവിലെ ഏറ്റവും ഉയരം കൂടിയ ഫ്ലാറ്റിലെ 28 നിലയിലാണു അയാൾ താമസിക്കുന്നത്.
നഗരത്തിനു നടുവിലെ ഏറ്റവും ഉയരം കൂടിയ ഫ്ലാറ്റിലെ 28 നിലയിലാണു അയാൾ താമസിക്കുന്നത്.
 
അയാൾക്ക് ചുറ്റിലും ഏറെ ബൾബുകളായിരുന്നു പ്രകാശിച്ചു കൊണ്ടിരുന്നത്. തന്റെ ജീവിതവും ഒരു കൃത്രിമ തരം പ്രകാശം നിറഞ്ഞതാണെന്നു അയാൾ മനസ്സിലാക്കി. സ്വസ്ഥമായി വന്നിരിക്കാൻ പറ്റിയ ഒരിടമല്ല തന്റെ ബാൽ ക്കണി എന്നു അയാൾക്ക് അറിയാമായിരുന്നു.പല തരം വാഹനങ്ങളുടെ ശബ്ദങ്ങൾ കേട്ട് കേട്ട് അയാൾക്ക് ഇന്നു ഓരൊ
അയാൾക്ക് ചുറ്റിലും ഏറെ ബൾബുകളായിരുന്നു പ്രകാശിച്ചു കൊണ്ടിരുന്നത്. തന്റെ ജീവിതവും ഒരു കൃത്രിമ തരം പ്രകാശം നിറഞ്ഞതാണെന്നു അയാൾ മനസ്സിലാക്കി. സ്വസ്ഥമായി വന്നിരിക്കാൻ പറ്റിയ ഒരിടമല്ല തന്റെ ബാല്ക്കണി എന്നു അയാൾക്ക് അറിയാമായിരുന്നു.പല തരം വാഹനങ്ങളുടെ ശബ്ദങ്ങൾ കേട്ട് കേട്ട് അയാൾക്ക് ഇന്നു ഓരൊ
ഹോണും ഏത് തരം വാഹനങ്ങളുടേതാണെന്നു മനസ്സിലാക്കാൻ സാധിച്ചിരുന്നു. അയാൾക്ക് 18 വർഷമായി നഗരത്തിൽ നിന്ന് നേടാൻ കഴിഞ്ഞ ഒരേ ഒരു അറിവും വൈദഗ്ധ്യവും.
 
 അയാൾ സോഫയിൽ അമർത്തിച്ചാരിയിരുന്നു. ഓരോ രാവും പകലും അയാൾക്ക് നൽ കിയിരുന്നത് ഏകാന്തത മാത്രമാണു. ഫ്ലാറ്റിൽ തന്നോടൊപ്പം ഒരാളുണ്ടായിരുന്നെങ്കിൽ ഇത്രക്ക് ഏകാന്തത അനുഭവപ്പെട്ടില്ലായിരുന്നു. എന്നാൽ ജീവിതത്തിന്റെ ഓരോ താളുകൾ പിന്നോട്ട് മറിക്കുമ്പോഴും മുന്നോട്ടൊരു താളെഴുതാൻ താല്പര്യമില്ലാത്ത
പോലെ തോന്നിത്തുടങ്ങിയിരുന്നു. ഇനിയും പരാജയം കൈ വരിക്കാൻ തന്നെകൊണ്ടാകില്ല. അയാൾ ചിന്തയിൽ
നിന്നും മുക്തനായി.
 
അയാൾ മെല്ലെ ഫോൺ എടുത്തു. പുതുതായി 18 മെസേജുകൾ വന്നിരിക്കുന്നു. അയാൾക്ക് അതു തുറന്നു നോക്കാതെ തന്നെ അറിയാമായിരുന്നു എന്തായിരിക്കും അതിലെന്നു.ഓഫീസ് ഗ്രൂപ്പിലെ ചളി കേട്ട് കേട്ട് ഓഫീസിനോട് തന്നെ മടുപ്പ് തോന്നിയിരുന്നു.രണ്ടു മൂന്നു പ്രാവശ്യം അതിൽ നിന്നും ഊരി വരാൻ ശ്രമിച്ചെങ്കിലും ബോസ് 
തന്നെവീണ്ടും ആഡ് ചെയ്തു. “താനില്ലാത്ത ഗ്രൂപ്പ് ടച്ചിങ്ങ്സ് ഇല്ലാത്ത ബിയർ പൊലാണെന്നുഇതിനെ പറ്റി ചോദിച്ചപ്പ്പ്പോൾ ബോസ് കളിയാക്കി പറഞ്ഞു. കൂടൂതൽ ചളീകൾ വരുന്നത് ബോസ്സിന്റെ വായിൽ നിന്നു തന്നെയാണു.
 
അയാളുടെ ജീവിതം ശരിക്ക് ഇമോജി കീ പാഡ് പോലെയായിരുന്നു. ഓരോ ദിവസവും താനണിയുന്ന ഒരു നാട്യത്തിന്റെ പ്രതീകമായിക്കൊണ്ടിരിക്കുകയാണു ഇമോജി കീ പാഡിലെ ഓരൊ ഇമോജിയും.
 
സന്തോഷമെന്തെന്നു അയാൾ അറിഞ്ഞത് അയാളുടെ 18 മത്തെ വയസ്സിലാണു. അന്നാണു അവൾ ആദ്യമായി അയാളോട്
ഇഷ്ടം പ്രകടിപ്പിച്ചത്. അയാളുടെ മുഖത്ത് ഇതേ കുറിച്ച് ആലോചിച്ചപ്പോൾ യാതൊരു ഭാവ മാറ്റവും
ഉണ്ടായില്ല. കാരണം തന്റെ ജീവിതത്തിൽ നിന്നും അയാൾ വികാരം മറന്നു കഴിഞ്ഞിരുന്നു.
ഇന്നയാൾക്ക് പുഞ്ചിരിക്കാനറിയില്ല.ഒന്നുറക്കെ പൊട്ടിചിരിക്കാനോ പൊട്ടി കരയാനോ അറിയില്ല. കാരണം
അയാൾ തന്റെ പുതിയ ലോകത്തെ തിരക്കിനുള്ളിൽ ദിശ തെറ്റി സഞ്ചരിക്കുന്ന വെറുമൊരു പായ്കപ്പൽ ആയി
മാറിയിരിക്കുന്നു . കപ്പലിന്റെ പായകൾ കെട്ടഴിയാൻ തുടങ്ങിയിരിക്കുന്നു. കെട്ടുകൾക്ക് ഇനി കുറച്ചു
മാത്രമെ ഉറപ്പുള്ളു. ഏതു നിമിഷവും കെട്ടുകളഴിഞ്ഞ് പായ ദൂരെ പറന്നു പോവും. അന്നു തന്റെ സഞ്ചാരം നിശ്ചലമാവുകയും തിരക്കിനുള്ളിൽ മുങ്ങിതാഴുകയും ചെയ്യും.
 
തന്നെ കുറിച്ച് ആരും ഓർക്കാൻ പോവുന്നില്ല. ആരും തേടി വരാനും പോവുന്നില്ല. തിരക്കിട്ട് ചലിക്കുന്ന ഒരു ഘടികാരത്തിന്റെ മിനുട്ട് സൂചി മാത്രമാണു ഞാൻ. മിനുട്ടു സൂചി മണിക്കൂറുകളെ ചലിപ്പിക്കുന്നു. അവക്ക് ജീവൻ നൽ കുന്നു. എനിക്ക് ജീവിതത്തിൽ എന്താണു നേടാൻ സാധിച്ചത്? എന്താണു നൽ കാൻ സാധിച്ചത്..?
 പ്രത്യക്ഷ്ത്തിൽ ഒന്നും തന്നെ ഇല്ല.
 
എന്റെ നേരം അടുത്തിരിക്കുന്നു. എന്റെ പായ കപ്പൽ നിലം പതിക്കാൻ തുടങ്ങിയിരിക്കുന്നു. തിരക്കേറിയ ജീവിതത്തെ വെറുമൊരു ചവറു കണക്കായാണു ഞാൻ നോക്കി കണ്ടത്. വളരെ വൈകി.. ഇനി എനിക്കൊന്നും ചെയ്യാൻ സമയം
ഇല്ല.ജീവിക്കാൻ ആഗ്രഹിക്കുന്നതിലും അർ ത്ഥമില്ല. ഇങ്ങനെ ഒരു മരണ ജീവിതം അനുഭവിച്ച് മരിക്കാനെന്ത്
സുഖമാണുള്ളത്? അയാൾ കുറച്ച് സമയം ഇമ വെട്ടാതെ ചിന്തിച്ചിരുന്നു.
 
സെറ്റിയിൽ നിന്നും മെല്ലെ എഴുന്നേറ്റ് അയാൾ ബാല്ക്കണിയിൽ നിന്നും താഴേക്ക് നോക്കി. വർ ണ്ണ ബൾ ബുകളുടെ പ്രകാശം അയാൾ ക്ക് ഉദിച്ചു വരുന്ന സൂര്യ പ്രകാശത്തിൽ സാഗരം ഇളകി മറിയുന്ന പോലെ തോന്നി. സാഗരത്തിൽ ദിശ തെറ്റി സഞ്ചരിക്കുന്ന പായ കപ്പൽ തന്നെയാണു താൻ എന്ന തോന്നൽ അയാളെ വല്ലാതെ അലട്ടി. അയാൾ തന്റെ
 കൈകൾ മെല്ലെ വായുവിൽ ഉയർത്തി മുന്നിലേക്ക് ശക്തമായി ആഞ്ഞു. 28 നിലക്ക് മുകളിൽ നിന്നും അയാൾ താഴേക്ക് പറന്നിറങ്ങാൻ തുടങ്ങിയിരിക്കുന്നു. കപ്പലിലെ പായ ശരിക്കും കെട്ടുകൾ അഴിഞ്ഞ് ദൂരേക്ക് പറന്നു പോയി. അയാളുടെ രണ്ട് കണ്ണുകളിലും അതു വ്യക്തമായി കാണാൻ സാധിച്ചു, ഒരു നിമിഷം തന്റെ താളുകൾ പിറകോട്ടു
പോയി തിരിച്ചു വന്നതായി അയാൾക്ക് തോന്നി. അപ്പോഴേക്കും പായ കപ്പൽ തകർന്നു പോയിരുന്നു. ലക്ഷ്യം
തെറ്റി പോയ പായ കപ്പൽ നഗരത്തിൽ ആരും അന്വേഷിച്ചില്ല. ആരും തേടിയുമില്ല.
 
- സിഫ് എം.പി-

Friday, July 14, 2017

ജീവിതം













കാത്തിരിപ്പ് അവൾക്കു ജീവിതമാണു. താൻ പ്രാണനെ പോലെ സ്നേഹിക്കുന്നവനെ കാത്തുള്ള ഇരിപ്പ്.
പകലുകളിൽ രാത്രിയെ കാത്തുള്ള ഇരിപ്പ്. രാത്രി പകലിനേയും
രാത്രിയെ കാത്തിരിക്കാനാണു അവൾക്ക് കൂടൂതൽ ഇഷ്ടം.. അന്ധകാരത്തിലെ ഏകാന്തതയെ അവൾ അത്ര മാത്രം സ്നേഹിച്ചു.
ആ രാത്രികളിലാണവർ ആശയ വിനിമയം നടത്താർ.
പക്ഷെ ഇന്നത്തെ ഈ പകൽ രാത്രിയാകരുതെ എന്നവൾ പ്രാർത്ഥിക്കുന്നു. കാരണം തന്റെ പ്രിയപ്പെട്ടവൻ തന്നോട് ആദ്യമായി ആവശ്യപ്പെട്ട ആ കാര്യം!  അത് നിറവേറ്റാൻ തന്റെ മനസ് അനുവദിക്കുന്നില്ല.
അവൻ ഈ രാത്രിക്കു വേണ്ടി കാത്തിരിക്കുകയാവും..
ഇന്നലെ അവൻ ദേഷ്യപ്പെട്ടു പറഞ്ഞതാണു. “റാഹീ, കുറെ ആയില്ലെ ഞാൻ നിന്നോട് ആവ്ശ്യപ്പെടുന്ന ആ കാര്യം നി നാളെ സാധിപ്പിചു തരണം..”

പകൽ മുഴുവനും ചിരിച്ചു കളിച്ചു നട്ക്കുമ്പോഴും അവളുടെ മനസ് അസ്വസ്ഥമായിരുന്നു. അവൾ ആരും കാൺകെ കരയാൻ ഇഷ്ടപ്പെട്ടിരുന്നില്ല.
വിവാഹത്തിനു ശേഷം മതി എന്നു ഞാൻ ഇക്കാനോട് എത്ര പറഞ്ഞതാ.. ആരു കേൾക്കാൻ..
രാത്രി ആയി.. അവൻ തന്റെ മൊബൈലും നോക്കി കാത്തിരിപ്പാണു. പെട്ടെന്നാണു അവളുടെ ഒരു ഫോടോ മെസേജ് കണ്ടത്.. താൻ ഇത്രെം കാലം ആവശ്യപ്പെട്ടത് അവൾ സാധിപ്പിച്ചു തന്നല്ലോ! അവൻ സന്തോഷം അടക്കാനായില്ല..
ആ മെസ്സേജ് തുറക്കാതെ അവൻ കുറെ നേരം നോക്കി നിന്നു, ഇത്രെം ഭംഗിയുള്ള ഒരു മെസേജ് ജീവിതത്തിൽ അവനു കിട്ടിയിട്ടില്ല എന്നു അവനു തോന്നി..
അവൻ  മെസ്സേജ് തുറന്നു നോക്കിയതും ഞെട്ടി പോയി.. അർധ നഗ്ന ആയ ഒരു സെൽ ഫീ ഫൊടോ. അതും ആരുടെയോ..
കൂടെ ഒരു കുറിപ്പും.. “എന്റെ പൊന്നിക്കാ.ഒന്നും തോന്നരുത്.. ഈ ഫോടോ ചിലപ്പോൾ ഈ കുട്ടി അവളുടെ കാമുകനു അയച്ചതായിരിക്കാം.. അയാൾ വഴിയോ അയാളുടെ സുഹൃത്തുക്കൾ വഴിയോ ആയിരിക്കാം ഇത് എന്റെ ഫോണിൽ എത്തിയത്.. നമുക്ക് ഇതു വേണ്ടാ ഇക്കാ.. വിവാഹ ശേഷം മതി എല്ലാം..”
അവൻ കുറ്റ ബോധം കൊണ്ട് തല താഴ്ത്തി. അത് അവന്റെ മനസിൽ ഒരു നോവായി മാറി..
അവൾ അവനിലേൾപ്പിച്ച സുഖമുല്ള്ള ആ നോവുമായി അവൻ ഇന്നും കാത്തിരിക്കുന്നു. ആ കാത്തീരിപ്പിന്നൊരു സുഖമുണ്ട്.


അതെ, കാത്തിരിപ്പാണു ജീവിതം

Saturday, January 10, 2009

മറക്കാം

ആശിക്കുന്നതൊന്നും നടക്കുന്നില്ല എന്നറിയുമ്പോള്‍ മനസ്സിന്റെ ചേതോവികാരം എന്തായിരിക്കും ?
ഏന്തിനെയും നാം വിചാരിക്കുന്ന അര്‍ത്ഥത്തില്‍ കാണാനാവുമൊ?
സത്യമാണൊ മിഥ്യയാണൊ എന്നു അറിയാനുള്ള സമയം എത്രയായിരിക്കും ?
നാം ചെയ്യുന്ന ഓരൊ പ്രവര്‍ത്തിയും നമുക്ക് എതിരാണെന്നു തോന്നുന്നത് എപ്പോഴാണു?
ഏല്ലാം മറക്കാം ..
എന്നെന്നേക്കുമായി..
മനസ്സിന്റെ ചേതൊവികാരം ...
മനസ്സിലാക്കാന്‍ കഴിയാതെ പോയ ഞാന്‍ ..
ഇനി എന്തിനു ഓര്‍ക്കണം....
ഓറ്മ്മകള്‍ക്ക് വിട..
കണ്ണീരോടെ...

Thursday, July 31, 2008

നഷ്ട സ്വപ്നങ്ങള്‍



സ്നേഹത്തിന്റെ ഭാഷ ചിലപ്പോള്‍ നമുക്ക് അന്യമായിരിക്കാം ..
എങ്കിലും മനസ്സിന്റെ ഭാഷ എനിക്കും നിനക്കും അന്യമല്ല..
ഒന്നുകില്‍ നിനക്കു മനസ്സിലാവുന്നില്ല...അല്ലെങ്കില്‍ നീ അതു കേട്ടില്ലെന്നു നടിക്കുകയാണു..

നിനക്ക് മുന്നില്‍ നിന്റെതായ വഴികള്‍ ഉണ്ടല്ലെ..
വിധി നിന്നില്‍ ഒരാളെ നിശ്ചയിച്ചിട്ടുണ്ടല്ലെ..
ഞാന്‍ വൈകിപ്പോയിക്കാണുമല്ലെ...

എന്തായലും എന്റെ നഷ്ട സ്വപ്നങ്ങളില്‍ എന്റെ കൂടെ നടന്നതു നി അല്ലെന്നു ഞാന്‍ ധരിച്ചോളാം
എനിക്കാണു തെറ്റു പറ്റിയത്..എന്നും എനിക്കെ തെറ്റു പറ്റാറുമുള്ളൂ..നിന്നെ ഞാന്‍ കുറ്റപ്പെടുത്തില്ല ..കാരണം ഞാന്‍ നിന്റെ ആരുമായിരുന്നില്ലെന്നു നിനക്കു തോന്നിയിരിക്കാം..!!!

Friday, July 25, 2008

മയില്‍പീലി



എന്റെ ഹ്രിദയം നിറയെ നിന്റെ കണ്‍ മുനകള്‍ കൊണ്ടുള്ള പോറലുകളാണു..
ഇന്നു അതെന്നെ വേദനിപ്പിക്കുന്നു..

വഴികളില്‍ വീണിരിക്കുന്ന ഇലകളിലൊക്കെ എന്റെ പേരാണു..
കരിഞ്ഞു പോയ എന്റെ ആഗ്രഹങ്ങള്‍...
ഈ ഇലകള്‍ വീണു എന്റെ വഴികള്‍ കാണാതായിരിക്കുന്നു..

നിന്റെ ഹ്രിദയത്തിന്റെ അവസാന തുടിപ്പ് വരെ ഞാന്‍ നിന്നില്‍ ഉണ്ടാവുമെന്നു ഞാന്‍ പറഞ്ഞതല്ലെ..
നീന്റെ കണ്ണിലെ അവസാന തിളക്കമായും..

നീ എന്നെ നിറങ്ങളില്‍ മുക്കിയെടുത്തിരുന്നു..ഇപ്പോള്‍ എന്റെ മുന്നില്‍ നിറങ്ങളില്ല...ഇരുട്ടു മാത്രം..

കാറ്റത്തു എവിടെ നിന്നൊ പറന്നു വന്ന ഒരു മയില്‍പീലി തുണ്ടായിരുന്നു അവള്‍... കയ്യെത്താ ദൂരത്തായിരുന്നിട്ടും അതിനെ കാറ്റു തന്നെ എങ്ങോട്ടോ പറത്തിക്കൊണ്ടു പോയി... ഒരു പാടൊരു പാടു ദൂരത്ത്...

ഈ അവസാനിച്ചിടത്ത് മറ്റൊരു തുടക്കമുണ്ടാവുമല്ലെ.. ആശ്വസിച്ചോട്ടെ ഞാന്‍...

Thursday, July 17, 2008

മാലാഖ (Angel Girl) - III





ഓരു പാട് വലിയ വലിയ ആളുകള്‍ കല്യാണലോചനകളുമായി വരുന്നെന്നും അവള്‍ക്ക് ഒരു സാധാരണ ആളെ മതി എന്നും താന്‍ കണ്ടു പിടിക്കുന്ന ആരെയും കല്യാണം കഴിക്കാന്‍ മാതാപിതാക്കള്‍ സമ്മതിക്കുമെന്നു പറഞ്ഞിട്ടുണ്ടെന്നും അവള്‍ പറഞ്ഞപ്പോള്‍ എന്റെ മനസ് ഒന്നു കുളിര്‍ത്തു..
ഇവള്‍ ഈ കാര്യങ്ങളൊക്കെ എന്നോട് പറയുന്നത് എന്തിനെന്നു ചിന്തിച്ചപ്പോള്‍ അവളും എന്റെ പാതയിലാണൊ എന്നു തോന്നിപ്പോയി.
കൂടെ ഇടക്കിടെ എന്റെ കല്യാണത്തെപ്പറ്റിയും വധുവിനെ പറ്റിയുള്ള സങ്കല്പങ്ങളും എന്നോട് ചോദിക്കുകയും എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ തന്നെയാണു അവള്‍ക്കുള്ളതെന്നും അവള്‍ പറഞ്ഞതു എന്റെ വിശ്വാസങ്ങള്‍ക്കു ആക്കം കൂട്ടി..
പിന്നീടങ്ങോട്ടുള്ള ഓരൊ ദിവസവും എന്റെ പ്രാറ്ത്ഥന അവളെന്റേതാവണെ എന്നായിരുന്നു...
എന്റെ മനസ് എങ്ങിനെ അവളോട് തുറക്കും എന്നറിയാതെ ഞാന്‍ വിഷമിച്ചിരിക്കുമ്പോഴാണു അപ്രതീക്ഷിതമായുള്ള ഒരു ദിവസത്തെ വിരഹം അവള്‍ക്ക് എന്നെ ഒരു പാട് മിസ്സ് ചെയ്തെന്നു അവള്‍ പറഞ്ഞത്..
ഒറ്റുക്കം ന്ഹാന്‍ എന്റെ മനസു തുറന്നു...

നിന്റെ മുഖം കണ്ടിട്ടില്ലെങ്കിലും എനിക്കു നിന്നെ ഒത്തിരി ഇഷ്ടമാണ്നു..
ഇതു കേട്ട ഉടനെ അവള്‍ എന്നെ തടയാന്‍ ശ്രമിച്ചോ എന്നു എനിക്കു തോന്നി..
അവള്‍ പരഞ്ഞു...എനിക്കും ഒരു പാട് ഇഷ്ടമാണൂ..പക്ഷെ അതു മോന്‍ വിചാരിച്ച പോലെ അല്ല..

ആങ്ങളമാരില്ലാത്ത അവള്‍ക്ക് ഞാനുമായുള്ള കൂടിക്കാഴ്ച്ച ഒരു പാട് സന്തോഷം നല്‍കുന്നെന്നു കൂടി അവള്‍ പറഞ്ഞപ്പോള്‍ ഞാനാകെ തളര്‍ന്നു..

പിന്നെ എന്തു പറയണമെന്നു എനിക്ക് അറിയില്ലായിരുന്നു..
ഞാന്‍ ഒന്നും ചോദിക്കുകയോ പറയുകയൊ ചെയ്തിരുന്നില്ലെങ്കില്‍ അവള്‍ എന്റേതാണെന്നു എന്നെങ്കിലും എനിക്കു സമാധാനിക്കാമായിരുന്നു..

സ്നേഹിക്കുന്നു എന്നു പറഞ്ഞിട്ടും എന്റെ സ്നേഹം തിരിച്ചറിയാന്‍ അവള്‍ ശ്രമിക്കാത്തതെന്തേ?

ഒരു പാടു ചോദ്യങ്ങള്‍ എന്റെ മുന്നില്‍ അവശേഷിക്കെ ഈ കണ്ടു മുട്ടലുകളും ഇണക്കങ്ങളും പിണക്കങ്ങളും പൂര്‍വാധികം
ശക്തിയോടെ നടക്കുകയാണു.. അവളുടെ മനസ്സിലിരിപ്പ് എന്താണെന്നറിയാതെ..
(അവസാനിച്ചു)

വാല്കഷ്ണം :- ഇത് ഇവിടെ പൂര്‍ണമാകുന്നില്ല..നിറ്ത്തിയതാണു.. ജീവിത സത്യത്തെ കഥയുമായി കോര്‍ത്തിണക്കാനാവാതെ...

Tuesday, June 24, 2008

മാലാഖ (Angel Girl) - II



ഇതിനിടയില്‍ അവള്‍ എന്റെ നാടിനെക്കുരിച്ചും മറ്റും ചോദിച്ചു..
കേരളത്തെക്കുറിച്ചു പറയുമ്പൊള്‍ അവള്‍ക്ക് എന്നോട് ഒരു പാട് ചോദിക്കാനുണ്ടായിരുന്നു..
അവള്‍ ജനിച്ചതും വളറ്ന്നതും ഒക്കെ 'ഗള്ഫി'ലായിരുന്നു.
അവളുടെ ബന്ധുക്കളെല്ലാം ഇവിടെ ആയതു കൊണ്ട് അപൂറ്വമായെ അവള്‍ നാട്ടില്‍ പോയിരുന്നുള്ളു..
മലയാളം സംസാരിക്കാന്‍ മാത്രം അറിയാമായിരുന്ന ആവള്ക്കു അത്യാവശ്യം വായിക്കാന്‍ ഞാന്‍ പഠിപ്പിച്ചു കൊടുത്തു..
കേരളം ഇഷ്ടപ്പെട്ടിരുന്ന അവള്ക്കു പക്ഷെ ഗള്ഫിനൊടാണു കൂടുതല്‍ പ്രിയമെന്നു എനിക്കു മനസ്സിലായി.

ഇവിടുത്തെ കോണ്ക്രീറ്റ് വനങ്ങള്ക്കിടയിലെ ഇടുങ്ങിയ ഫ്ലാറ്റിലെ ഫാസ്റ്റ് സംസ്കാരത്തില്‍ നിന്നു പച്ച പരവതാനി വിരിച്ച പാടങ്ങളുമ്, കളകളാരവം പൊഴിക്കുന്ന അരുവികലും ,പുഴകളും,മഞ്ഞു മൂടിയ മലകളുമ്, കര്ക്കടകത്തിലെ മഴയുമ്... എല്ലാം ഉള്ള നമ്മുടെ നാടിനെ ഇഷ്ടപ്പെടാതിരിക്കനുള്ള കാരണം അവിടെ 'Mosquitos' (കൊതുക്) ഉള്ളതു കൊണ്ടാണെന്നു പറഞ്ഞ അവളോട് എന്തു മറുപടി പറയണമെന്നു എനിക്ക് അറിയില്ലായിരുന്നു..

ഈ മണലാരണ്യത്തിലെ കൊടും ചൂടില്‍ കഷ്ടപ്പെട്ടു പണിയെടുത്തു കുടുംബം പോറ്റാന്‍
യാതൊരു നിറ്വാഹവുമില്ലാതെ വന്നെത്തുന്നവരെ പറ്റിയാണു അപ്പോള്‍ ഞാന്‍ ഓര്ത്തതു..

ഇതിനിടെ അവ്ള്ക്കു വിവാഹാലൊചനകള്‍ വരുന്നുണ്ടെന്നു അവള്‍ പറഞ്ഞപ്പോള്‍ എന്റെ നെഞ്ച് ഒന്നു പിടച്ചോ?

അല്ലേലും എന്റെ നെഞ്ച് എന്തിനാണു പിടച്ചതു?
ഇത്രയും നാളത്തെ ജീവിതത്തിനിടയില്‍ എത്ര പേരുടെ വിവാഹം കഴിഞ്ഞു ?
അന്നൊന്നുമില്ലാത്ത ഒരു വെംബല്‍ എന്തിനു?
ഇതു വരെ മുഖം പോലും കാണാത്ത ഈ മാലാഖക്കുട്ടിക്കു വേണ്ടി..

3 വര്ഷം കഴിഞ്ഞു മാത്രമെ കല്യണം വെണ്ടൂ എന്നു അവള്‍ പറഞ്ഞെന്നു കേട്ടപ്പോള്‍ എന്തോ ഒരാശ്വാസം തൊന്നി


അനുദിനം ഞങ്ങള്‍ കൂടുതല്‍ അടുത്തു കൊണ്ടിരുന്നു. ...

(തുടരും..)

Monday, June 23, 2008

മാലാഖ (Angel Girl) - I


ഒരു മാലാഖയായി അവള്‍ കടന്നു വന്നതു എതാണ്ട് ഒരു വറ്ഷം മുന്പാണു.
വിരലിലെണ്ണാവുന്ന അത്രയും ദിവസങ്ങളില്‍ കന്ടതില്‍ കൂടുതല്‍ ഉള്ള പരിചയം ഒന്നുമുണ്ടായിരുന്നില്ല.. ആ ദിവസങളില്‍ ഞങ്ങളുടെ കണ്ണുകള്‍ പരസ്പരം എന്തോ മന്ത്രിച്ചിരുന്നോ ?
പിന്നീടവളുടെ ഒരു വിവരവുമില്ലായിരുന്നു... അന്നൊന്നും എനിക്കൊന്നും തൊന്നിയിരുന്നില്ല..
അങ്ങിനെ മാസങ്ങള്ക്കു ശേഷം അവളെ വീണ്ടും ഞാന്‍ കണ്ടു മുട്ടി..
അന്നു ഞങ്ങള്‍ പരിചയപ്പെട്ടു..
പിന്നീട് എല്ലാ ദിവസവും അവള്‍ വരാനും ഞങ്ങള്‍ കൂടുതല്‍ കൂടുതല്‍
സംസാരിക്കാനും തുടങ്ങി..
മുഖം മറച്ചെത്തുന്ന അവളുടെ മുഖം കാണാന്‍ ഞാന്‍ ഒരു പാട് കൊതിച്ചിരുന്നു..
അത്രയും മാധുര്യമുള്ള ശബ്ദതിനുദമയായ അവളുടെ മുഖം കാണാന്‍ ഞാന്‍ കൊതിച്ചതില്‍ തെറ്റുണ്ടെന്നു എനിക്ക് തൊന്നിയിരുന്നില്ല. (Mobile Phone ലൂടെ ശബ്ദം കേട്ടു പ്രണയിചു അവസാനം ആളെ കണ്ടു പേടിച്ചോടിയ സുഹ്രിത്തിന്റെ മുഖം മനസ്സിലൂടെ മിന്നി മറഞ്ഞു)
അവള്ക്ക് എന്നെ കാണാമെങ്കില്‍ എന്തു കൊണ്ട് എനിക്കു അവളെ കണ്ടു കൂട..
ഞാനെന്റെ ആഗ്രഹം അവളോടവതരിപ്പിചപ്പൊള്‍ അവളുടെ ചിരി മാത്രം എനിക്കു കേള്ക്കാമായിരുന്നു..
ഒടുക്കം എന്റെ നിര്ബന്ധത്തിനു വഴങി അവല്‍ ഒരു ഫൊടൊ എനിക്കു കാണിചു തന്നു....
ലോകത്തിന്റെ ആകെ സൌന്ദര്യം ​ആ ഫോടൊയില്‍ ആവഹിച്ചിട്ടുണ്ടെന്നു എനിക്കു തൊന്നി..
പാല്‍ മുത്തുകള്‍ ചിതരുന്ന പൊലത്തെ ചിരി...

അങ്ങിനെ കാലങ്ങള്‍ കടന്നു പോയി..
ഇണക്കത്തിന്റെയും പിണക്കത്തിന്റെയും ആശ്വസിപ്പിക്കലിന്റെയും വിരഹത്തിന്റെയും ഉറക്കമില്ലാത്ത രാത്രികളുടെയും ദിനങ്ങള്..

........(തുടരും)

Sunday, June 22, 2008

കാലം



കാല യവനികക്കുള്ളില്‍ മരഞ്ഞ കുറെ ഓറ്മകള്‍
ഒന്നും ഓര്ക്കണമെന്നു ആഗ്രഹിച്ചതല്ല..
ഒരിക്കലും ഓറ്മിപ്പിക്കരുതെ എന്നെ എന്നും പ്രാറ്ഥിച്ചിരുന്നുള്ളു
കാലം തന്നെയാണു എന്നെ വീണ്ടും അതു ഒര്മിപ്പിച്ചതും...

എന്തെല്ലം മൊഹങ്ങളും പ്രതീക്ഷകളുമയിരുന്നു..
എല്ലാം ഒറ്റ നിമിഷം കൊണ്ടല്ലെ തകറ്ന്നു വീണത്..
ഈ ലോകം ഇത്രയും ക്രൂരമാണോ എന്നു പൊലും ചിന്തിച്ച നിമിഷങ്ങള്‍..

ഞാന്‍ എന്തു തെറ്റാണു ചെയ്തത് ?
അറിയാതെ വല്ല തെറ്റും വന്നു പോയൊ ?
അതൊ അവള്‍ ആഗ്രഹിച്ചതു ഇതല്ലായിരുന്നോ ?

യാന്ത്രികമായി ചലിക്കുന്ന ഈ ലോകത്തു വ്യക്തി ബന്ധം എന്നൊന്നില്ലെ?
എല്ലാ ബന്ധങ്ങള്ക്കും ഒരേ അറ്ത്ഥം മാത്രമാണൊ ഉള്ളത് ?

നിസ്സാര കാര്യങ്ങള്ക്കു പൊലും തല്ലുകയും കൊല്ലുകയും ചെയ്യുന്ന
ഈ കാലത്തു വ്യക്തി ബന്ധങള്ക്കു അത്ര വലിയ അര്ത്ഥം അവള്‍ കല്പ്പിക്കുന്നില്ലെന്നു
ഞാന്‍ മനസിലാക്കുമ്പോഴെക്കും കാലം ചെയ്യെണ്ടതെല്ലം ചെയ്തു തീറ്ത്തിരുന്നു..

Tuesday, June 17, 2008

പ്രണയം (Love)




കാലം ആത്മാവില് വീഴ്ത്തിയ മുറിവുകളില്
അമര്ത്തിയ നിര്മലമായ നിന്റെ
കൈപ്പടമാണെനിക്ക് പ്രണയം..

എന്റെ മുറിവുകളുടെ വേദന ചോദിച്ചു വാങ്ങി
നിറകണ്ണുകളോടെ നീ വിടര്ത്തിയ
പുഞ്ചിരിയാണെനിക്ക് പ്രണയം..

ഒറ്റപ്പെട്ടുപോയ ജീവിതത്തിന്റെ ഊഷരഭൂമിയില്
വന്യമായ ഉഷ്ണക്കാറ്റ് വിഴുങ്ങാതെ എന്നിലെത്തിയ
നിന്റെ വാക്കുകളാണെനിക്ക് പ്രണയം..

നിന്റെ പ്രണയം എന്നില് നഷ്ടപ്പെട്ട
ജീവന്റെ ശ്വാസമൂതുന്നു..

ഹൃദയരക്തം തൊട്ട് ഒരു വാക്കു മാത്രം
നിനക്കായ് കുറിക്കുന്നു..

"ഒരു പാട് ഇഷ്ടമാണു"