Tuesday, June 24, 2008

മാലാഖ (Angel Girl) - II



ഇതിനിടയില്‍ അവള്‍ എന്റെ നാടിനെക്കുരിച്ചും മറ്റും ചോദിച്ചു..
കേരളത്തെക്കുറിച്ചു പറയുമ്പൊള്‍ അവള്‍ക്ക് എന്നോട് ഒരു പാട് ചോദിക്കാനുണ്ടായിരുന്നു..
അവള്‍ ജനിച്ചതും വളറ്ന്നതും ഒക്കെ 'ഗള്ഫി'ലായിരുന്നു.
അവളുടെ ബന്ധുക്കളെല്ലാം ഇവിടെ ആയതു കൊണ്ട് അപൂറ്വമായെ അവള്‍ നാട്ടില്‍ പോയിരുന്നുള്ളു..
മലയാളം സംസാരിക്കാന്‍ മാത്രം അറിയാമായിരുന്ന ആവള്ക്കു അത്യാവശ്യം വായിക്കാന്‍ ഞാന്‍ പഠിപ്പിച്ചു കൊടുത്തു..
കേരളം ഇഷ്ടപ്പെട്ടിരുന്ന അവള്ക്കു പക്ഷെ ഗള്ഫിനൊടാണു കൂടുതല്‍ പ്രിയമെന്നു എനിക്കു മനസ്സിലായി.

ഇവിടുത്തെ കോണ്ക്രീറ്റ് വനങ്ങള്ക്കിടയിലെ ഇടുങ്ങിയ ഫ്ലാറ്റിലെ ഫാസ്റ്റ് സംസ്കാരത്തില്‍ നിന്നു പച്ച പരവതാനി വിരിച്ച പാടങ്ങളുമ്, കളകളാരവം പൊഴിക്കുന്ന അരുവികലും ,പുഴകളും,മഞ്ഞു മൂടിയ മലകളുമ്, കര്ക്കടകത്തിലെ മഴയുമ്... എല്ലാം ഉള്ള നമ്മുടെ നാടിനെ ഇഷ്ടപ്പെടാതിരിക്കനുള്ള കാരണം അവിടെ 'Mosquitos' (കൊതുക്) ഉള്ളതു കൊണ്ടാണെന്നു പറഞ്ഞ അവളോട് എന്തു മറുപടി പറയണമെന്നു എനിക്ക് അറിയില്ലായിരുന്നു..

ഈ മണലാരണ്യത്തിലെ കൊടും ചൂടില്‍ കഷ്ടപ്പെട്ടു പണിയെടുത്തു കുടുംബം പോറ്റാന്‍
യാതൊരു നിറ്വാഹവുമില്ലാതെ വന്നെത്തുന്നവരെ പറ്റിയാണു അപ്പോള്‍ ഞാന്‍ ഓര്ത്തതു..

ഇതിനിടെ അവ്ള്ക്കു വിവാഹാലൊചനകള്‍ വരുന്നുണ്ടെന്നു അവള്‍ പറഞ്ഞപ്പോള്‍ എന്റെ നെഞ്ച് ഒന്നു പിടച്ചോ?

അല്ലേലും എന്റെ നെഞ്ച് എന്തിനാണു പിടച്ചതു?
ഇത്രയും നാളത്തെ ജീവിതത്തിനിടയില്‍ എത്ര പേരുടെ വിവാഹം കഴിഞ്ഞു ?
അന്നൊന്നുമില്ലാത്ത ഒരു വെംബല്‍ എന്തിനു?
ഇതു വരെ മുഖം പോലും കാണാത്ത ഈ മാലാഖക്കുട്ടിക്കു വേണ്ടി..

3 വര്ഷം കഴിഞ്ഞു മാത്രമെ കല്യണം വെണ്ടൂ എന്നു അവള്‍ പറഞ്ഞെന്നു കേട്ടപ്പോള്‍ എന്തോ ഒരാശ്വാസം തൊന്നി


അനുദിനം ഞങ്ങള്‍ കൂടുതല്‍ അടുത്തു കൊണ്ടിരുന്നു. ...

(തുടരും..)