Friday, July 14, 2017

ജീവിതം













കാത്തിരിപ്പ് അവൾക്കു ജീവിതമാണു. താൻ പ്രാണനെ പോലെ സ്നേഹിക്കുന്നവനെ കാത്തുള്ള ഇരിപ്പ്.
പകലുകളിൽ രാത്രിയെ കാത്തുള്ള ഇരിപ്പ്. രാത്രി പകലിനേയും
രാത്രിയെ കാത്തിരിക്കാനാണു അവൾക്ക് കൂടൂതൽ ഇഷ്ടം.. അന്ധകാരത്തിലെ ഏകാന്തതയെ അവൾ അത്ര മാത്രം സ്നേഹിച്ചു.
ആ രാത്രികളിലാണവർ ആശയ വിനിമയം നടത്താർ.
പക്ഷെ ഇന്നത്തെ ഈ പകൽ രാത്രിയാകരുതെ എന്നവൾ പ്രാർത്ഥിക്കുന്നു. കാരണം തന്റെ പ്രിയപ്പെട്ടവൻ തന്നോട് ആദ്യമായി ആവശ്യപ്പെട്ട ആ കാര്യം!  അത് നിറവേറ്റാൻ തന്റെ മനസ് അനുവദിക്കുന്നില്ല.
അവൻ ഈ രാത്രിക്കു വേണ്ടി കാത്തിരിക്കുകയാവും..
ഇന്നലെ അവൻ ദേഷ്യപ്പെട്ടു പറഞ്ഞതാണു. “റാഹീ, കുറെ ആയില്ലെ ഞാൻ നിന്നോട് ആവ്ശ്യപ്പെടുന്ന ആ കാര്യം നി നാളെ സാധിപ്പിചു തരണം..”

പകൽ മുഴുവനും ചിരിച്ചു കളിച്ചു നട്ക്കുമ്പോഴും അവളുടെ മനസ് അസ്വസ്ഥമായിരുന്നു. അവൾ ആരും കാൺകെ കരയാൻ ഇഷ്ടപ്പെട്ടിരുന്നില്ല.
വിവാഹത്തിനു ശേഷം മതി എന്നു ഞാൻ ഇക്കാനോട് എത്ര പറഞ്ഞതാ.. ആരു കേൾക്കാൻ..
രാത്രി ആയി.. അവൻ തന്റെ മൊബൈലും നോക്കി കാത്തിരിപ്പാണു. പെട്ടെന്നാണു അവളുടെ ഒരു ഫോടോ മെസേജ് കണ്ടത്.. താൻ ഇത്രെം കാലം ആവശ്യപ്പെട്ടത് അവൾ സാധിപ്പിച്ചു തന്നല്ലോ! അവൻ സന്തോഷം അടക്കാനായില്ല..
ആ മെസ്സേജ് തുറക്കാതെ അവൻ കുറെ നേരം നോക്കി നിന്നു, ഇത്രെം ഭംഗിയുള്ള ഒരു മെസേജ് ജീവിതത്തിൽ അവനു കിട്ടിയിട്ടില്ല എന്നു അവനു തോന്നി..
അവൻ  മെസ്സേജ് തുറന്നു നോക്കിയതും ഞെട്ടി പോയി.. അർധ നഗ്ന ആയ ഒരു സെൽ ഫീ ഫൊടോ. അതും ആരുടെയോ..
കൂടെ ഒരു കുറിപ്പും.. “എന്റെ പൊന്നിക്കാ.ഒന്നും തോന്നരുത്.. ഈ ഫോടോ ചിലപ്പോൾ ഈ കുട്ടി അവളുടെ കാമുകനു അയച്ചതായിരിക്കാം.. അയാൾ വഴിയോ അയാളുടെ സുഹൃത്തുക്കൾ വഴിയോ ആയിരിക്കാം ഇത് എന്റെ ഫോണിൽ എത്തിയത്.. നമുക്ക് ഇതു വേണ്ടാ ഇക്കാ.. വിവാഹ ശേഷം മതി എല്ലാം..”
അവൻ കുറ്റ ബോധം കൊണ്ട് തല താഴ്ത്തി. അത് അവന്റെ മനസിൽ ഒരു നോവായി മാറി..
അവൾ അവനിലേൾപ്പിച്ച സുഖമുല്ള്ള ആ നോവുമായി അവൻ ഇന്നും കാത്തിരിക്കുന്നു. ആ കാത്തീരിപ്പിന്നൊരു സുഖമുണ്ട്.


അതെ, കാത്തിരിപ്പാണു ജീവിതം