Thursday, July 31, 2008

നഷ്ട സ്വപ്നങ്ങള്‍



സ്നേഹത്തിന്റെ ഭാഷ ചിലപ്പോള്‍ നമുക്ക് അന്യമായിരിക്കാം ..
എങ്കിലും മനസ്സിന്റെ ഭാഷ എനിക്കും നിനക്കും അന്യമല്ല..
ഒന്നുകില്‍ നിനക്കു മനസ്സിലാവുന്നില്ല...അല്ലെങ്കില്‍ നീ അതു കേട്ടില്ലെന്നു നടിക്കുകയാണു..

നിനക്ക് മുന്നില്‍ നിന്റെതായ വഴികള്‍ ഉണ്ടല്ലെ..
വിധി നിന്നില്‍ ഒരാളെ നിശ്ചയിച്ചിട്ടുണ്ടല്ലെ..
ഞാന്‍ വൈകിപ്പോയിക്കാണുമല്ലെ...

എന്തായലും എന്റെ നഷ്ട സ്വപ്നങ്ങളില്‍ എന്റെ കൂടെ നടന്നതു നി അല്ലെന്നു ഞാന്‍ ധരിച്ചോളാം
എനിക്കാണു തെറ്റു പറ്റിയത്..എന്നും എനിക്കെ തെറ്റു പറ്റാറുമുള്ളൂ..നിന്നെ ഞാന്‍ കുറ്റപ്പെടുത്തില്ല ..കാരണം ഞാന്‍ നിന്റെ ആരുമായിരുന്നില്ലെന്നു നിനക്കു തോന്നിയിരിക്കാം..!!!

Friday, July 25, 2008

മയില്‍പീലി



എന്റെ ഹ്രിദയം നിറയെ നിന്റെ കണ്‍ മുനകള്‍ കൊണ്ടുള്ള പോറലുകളാണു..
ഇന്നു അതെന്നെ വേദനിപ്പിക്കുന്നു..

വഴികളില്‍ വീണിരിക്കുന്ന ഇലകളിലൊക്കെ എന്റെ പേരാണു..
കരിഞ്ഞു പോയ എന്റെ ആഗ്രഹങ്ങള്‍...
ഈ ഇലകള്‍ വീണു എന്റെ വഴികള്‍ കാണാതായിരിക്കുന്നു..

നിന്റെ ഹ്രിദയത്തിന്റെ അവസാന തുടിപ്പ് വരെ ഞാന്‍ നിന്നില്‍ ഉണ്ടാവുമെന്നു ഞാന്‍ പറഞ്ഞതല്ലെ..
നീന്റെ കണ്ണിലെ അവസാന തിളക്കമായും..

നീ എന്നെ നിറങ്ങളില്‍ മുക്കിയെടുത്തിരുന്നു..ഇപ്പോള്‍ എന്റെ മുന്നില്‍ നിറങ്ങളില്ല...ഇരുട്ടു മാത്രം..

കാറ്റത്തു എവിടെ നിന്നൊ പറന്നു വന്ന ഒരു മയില്‍പീലി തുണ്ടായിരുന്നു അവള്‍... കയ്യെത്താ ദൂരത്തായിരുന്നിട്ടും അതിനെ കാറ്റു തന്നെ എങ്ങോട്ടോ പറത്തിക്കൊണ്ടു പോയി... ഒരു പാടൊരു പാടു ദൂരത്ത്...

ഈ അവസാനിച്ചിടത്ത് മറ്റൊരു തുടക്കമുണ്ടാവുമല്ലെ.. ആശ്വസിച്ചോട്ടെ ഞാന്‍...

Thursday, July 17, 2008

മാലാഖ (Angel Girl) - III





ഓരു പാട് വലിയ വലിയ ആളുകള്‍ കല്യാണലോചനകളുമായി വരുന്നെന്നും അവള്‍ക്ക് ഒരു സാധാരണ ആളെ മതി എന്നും താന്‍ കണ്ടു പിടിക്കുന്ന ആരെയും കല്യാണം കഴിക്കാന്‍ മാതാപിതാക്കള്‍ സമ്മതിക്കുമെന്നു പറഞ്ഞിട്ടുണ്ടെന്നും അവള്‍ പറഞ്ഞപ്പോള്‍ എന്റെ മനസ് ഒന്നു കുളിര്‍ത്തു..
ഇവള്‍ ഈ കാര്യങ്ങളൊക്കെ എന്നോട് പറയുന്നത് എന്തിനെന്നു ചിന്തിച്ചപ്പോള്‍ അവളും എന്റെ പാതയിലാണൊ എന്നു തോന്നിപ്പോയി.
കൂടെ ഇടക്കിടെ എന്റെ കല്യാണത്തെപ്പറ്റിയും വധുവിനെ പറ്റിയുള്ള സങ്കല്പങ്ങളും എന്നോട് ചോദിക്കുകയും എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ തന്നെയാണു അവള്‍ക്കുള്ളതെന്നും അവള്‍ പറഞ്ഞതു എന്റെ വിശ്വാസങ്ങള്‍ക്കു ആക്കം കൂട്ടി..
പിന്നീടങ്ങോട്ടുള്ള ഓരൊ ദിവസവും എന്റെ പ്രാറ്ത്ഥന അവളെന്റേതാവണെ എന്നായിരുന്നു...
എന്റെ മനസ് എങ്ങിനെ അവളോട് തുറക്കും എന്നറിയാതെ ഞാന്‍ വിഷമിച്ചിരിക്കുമ്പോഴാണു അപ്രതീക്ഷിതമായുള്ള ഒരു ദിവസത്തെ വിരഹം അവള്‍ക്ക് എന്നെ ഒരു പാട് മിസ്സ് ചെയ്തെന്നു അവള്‍ പറഞ്ഞത്..
ഒറ്റുക്കം ന്ഹാന്‍ എന്റെ മനസു തുറന്നു...

നിന്റെ മുഖം കണ്ടിട്ടില്ലെങ്കിലും എനിക്കു നിന്നെ ഒത്തിരി ഇഷ്ടമാണ്നു..
ഇതു കേട്ട ഉടനെ അവള്‍ എന്നെ തടയാന്‍ ശ്രമിച്ചോ എന്നു എനിക്കു തോന്നി..
അവള്‍ പരഞ്ഞു...എനിക്കും ഒരു പാട് ഇഷ്ടമാണൂ..പക്ഷെ അതു മോന്‍ വിചാരിച്ച പോലെ അല്ല..

ആങ്ങളമാരില്ലാത്ത അവള്‍ക്ക് ഞാനുമായുള്ള കൂടിക്കാഴ്ച്ച ഒരു പാട് സന്തോഷം നല്‍കുന്നെന്നു കൂടി അവള്‍ പറഞ്ഞപ്പോള്‍ ഞാനാകെ തളര്‍ന്നു..

പിന്നെ എന്തു പറയണമെന്നു എനിക്ക് അറിയില്ലായിരുന്നു..
ഞാന്‍ ഒന്നും ചോദിക്കുകയോ പറയുകയൊ ചെയ്തിരുന്നില്ലെങ്കില്‍ അവള്‍ എന്റേതാണെന്നു എന്നെങ്കിലും എനിക്കു സമാധാനിക്കാമായിരുന്നു..

സ്നേഹിക്കുന്നു എന്നു പറഞ്ഞിട്ടും എന്റെ സ്നേഹം തിരിച്ചറിയാന്‍ അവള്‍ ശ്രമിക്കാത്തതെന്തേ?

ഒരു പാടു ചോദ്യങ്ങള്‍ എന്റെ മുന്നില്‍ അവശേഷിക്കെ ഈ കണ്ടു മുട്ടലുകളും ഇണക്കങ്ങളും പിണക്കങ്ങളും പൂര്‍വാധികം
ശക്തിയോടെ നടക്കുകയാണു.. അവളുടെ മനസ്സിലിരിപ്പ് എന്താണെന്നറിയാതെ..
(അവസാനിച്ചു)

വാല്കഷ്ണം :- ഇത് ഇവിടെ പൂര്‍ണമാകുന്നില്ല..നിറ്ത്തിയതാണു.. ജീവിത സത്യത്തെ കഥയുമായി കോര്‍ത്തിണക്കാനാവാതെ...