Sunday, April 27, 2008



"ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍
കഴിഞ്ഞ കാലം പൊഴിഞ്ഞ സുമം പൂത്തു വിടര്‍ന്നു.."

Monday, April 21, 2008

അവള്‍



കുഞ്ഞു കുഞ്ഞു സ്വപ്നങളെ നെന്ചോട് ചേര്ത്തു കൊതി തീരും മുന്പ് എന്നെ വിട്ടു പോയവള്‍...
ആവളുടെ ഇഷ്ടങളൊക്കെ എനിക്ക് പ്രിയപ്പെട്ടതായിരുന്നു....
അവള്‍ കണ്ട സ്വപ്നങളും കിനാവും
മഴ മേഘങളും കുളിര്ക്കാറ്റും എല്ലാമെല്ലാം.....

Sunday, April 20, 2008

രാത്രി മഴ പെയ്തു തോര്‍ന്ന നേരം....



"അരികില്‍ നി ഉണ്ടായിരുന്നെങ്കിലെന്നു ഞാന്‍..
ഒരു മാത്ര വെറുതെ നിനചു പൊയീ..."

മൊഴി...




















"മിഴിനീരു പൊഴിയുമ്പൊഴും കരയില്ല ഞാന്‍..
കരള്‍ നൊന്തു പിടയുമ്പോഴും തളരില്ല ഞാന്‍…"

പ്രണയം വിരുന്നു വന്നപ്പോള്‍....

ആദ്യം പ്രത്യേകിച് ഒന്നും തോന്നിയില്ല ..
ഒരു ആകര്‍ഷണം പോലും..
അവിചാരിതമായി കണ്ടു മുട്ടി.
യാത്രയുടെ ഇടെ ഇട വേളകളില്‍ മറഞ്ഞു പോകുന്ന ഒരു കണ്ടു മുട്ടലിനപ്പുറം
അതിനു ഒരു മാനവും ഉണ്ടായിരുന്നില്ല.
പക്ഷെ പിന്നീട് എപ്പോഴും ഒരുമിചായിരുന്നു.......

സൌഹൃദം...




സ്നേഹം എന്നും എവിടെയും വിലപ്പെട്ടതാണ്.!
കൊടുത്താല് കിട്ടും.!കിട്ടണം ഇത്തിരി വൈകി
യാണെങ്കിലും കിട്ടുക തന്നെ ചെയ്യും...

...ചിലപ്പോള് അങ്ങനെയാണ് അത്.
...ചിലര് നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്,
...എപ്പോള് എന്നറിയാതെ കടന്നു വരുന്നു. അതില് ആരൊക്കെയോ
...ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില് ഒരു കൈയ്യൊപ്പിട്ട ശേഷം.
...നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല.
...ചില കഥകള് പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ.
...അടുത്തത് എന്ത് എന്ന് അറിയാനാവാതെ.
...ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്.
...ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ.
...ചില സൌഹൃദങ്ങള് ദൂരമോ, നിറമോ,
...ഒന്നും അറിയാതെ സമാന്തരങ്ങളില്, സമാനതകളില് ഒത്തു ചേരുന്നു.
...അന്യോന്യം നിശബ്ദമായി സംസാരിക്കുന്നു...

"ദൂരെയാണെങ്കിലും നീ ഇന്നും എന്റെ ഓര്മകളില് തെളിഞ്ഞു നില്ക്കുന്നു ....
നിന്റെ സൌഹൃദം എനിക്ക് വളരെ വിലപ്പെട്ടതാണു ....

കൂട്ടുകാരി..



കാണാമറയത്തൊരു കൂട്ടുകാരി,
അലസതയുടെ മടുപ്പില് ലോകം ചുറ്റാനിറങ്ങിയ എനിക്കു കിട്ടിയ, നല്ലൊരു കൂട്ടുകാരി,

സുന്ദരമായൊരു മുഖത്തിനടിയില് ഒളിപിച്ചുവച്ചിരിക്കുന്ന നിന് മുഖം ഞാനിതുവരെ കണ്ടിട്ടില്ല....
ഹൃദയത്തിന്റെ നിറവില് നിന്നും അധരം സംസാരിക്കുന്നു എന്ന വചനം ശരിയാണെങ്കില്,
മധുരമൊഴികള് നിറഞ്ഞിരിക്കുന്ന നിന് ഹൃദയം എത്രയോ സുന്ദരമായിരിക്കണം......
കാരണം വെളിച്ചമുള്ളിടത്ത് ഇരുളിനെവിടെ സ്ഥാനം....?
അല്ലെങ്കില് പിന്നെ എഴുതപെട്ടവ മാറ്റിയെഴുതേണ്ടിവരും... അല്ലേ.....

പ്രിയപെട്ട കൊച്ചുകൂട്ടുകാരീ... നിന്നെ കുറിച്ച് ഞാനെന്താണെഴുതുക.....?
മാലഖാമാരുടെ തോഴിയാവാന്... സ്വപ്നങ്ങളിലേക്കൂഴ്ന്നിറങ്ങുന്നവളെന്നോ....?
അതോ മഞ്ഞണിഞ്ഞ താഴ്വാരങ്ങളില് മഞ്ഞിന്റെ കുളിര്മ്മയും നുകര്ന്ന് മഞ്ഞോടലിഞ്ഞുചേരാന്
കൊതിക്കുന്നവളെന്നോ.....?
അറിയില്ല.... അറിഞ്ഞതു വച്ചു നോക്കുമ്പോ, നീയിതെല്ലാം തന്നെ.....
സ്നേഹപൂറ്വ്വം നിന്റെ പ്രിയകൂട്ടുകാരന്...

Courtesy

നീ...



നിനക്കു നിലാവിഷ്ടമാണ്...എനിക്കും
നിലാവുപോല് നീ മാഞ്ഞു പോകുമോ എന്നുഞാന് ഭയപ്പെടുന്നു...
നിന്നെ ഞാന് ക ണ്ടി ട്ടി ല്ല എങ്കിലും,
നീ എന്റെ മനസില്
നീ ഒരു കിനാവാണ്,
നിശകള്ലെന്റെ കണ്ണിമകളില് വിശ്രമിക്കുന്നവള്.
നീ ഒരു പുഞ്ചിരിയാണ്,
ഒര്മകളിലെന്റെ ചുണ്ടിണകളില് വിരിയുന്നവള്.
നീ ഒരു കണ്ണീര് കണമാണ്,
നൊമ്പരങ്ങളിലെന്റെ കവിള് തടങളിലൂടെ ഊര്ന്നിരങുന്നവള്.
നീ ഒരു വിങ്ങലാണ്,
ഏകാന്തതകളിലെന്റെ ഇടനെഞ്ചിനു ഭാരമേകുന്നവള്
നീ ഒരു തെന്നലാണ്,
ഉരുകുമെന്നാത്മാവിനെ വീശിത്തണുപ്പിക്കുന്നവള്.
നീ ഒരു നിലാവാണ്....