Thursday, July 31, 2008

നഷ്ട സ്വപ്നങ്ങള്‍



സ്നേഹത്തിന്റെ ഭാഷ ചിലപ്പോള്‍ നമുക്ക് അന്യമായിരിക്കാം ..
എങ്കിലും മനസ്സിന്റെ ഭാഷ എനിക്കും നിനക്കും അന്യമല്ല..
ഒന്നുകില്‍ നിനക്കു മനസ്സിലാവുന്നില്ല...അല്ലെങ്കില്‍ നീ അതു കേട്ടില്ലെന്നു നടിക്കുകയാണു..

നിനക്ക് മുന്നില്‍ നിന്റെതായ വഴികള്‍ ഉണ്ടല്ലെ..
വിധി നിന്നില്‍ ഒരാളെ നിശ്ചയിച്ചിട്ടുണ്ടല്ലെ..
ഞാന്‍ വൈകിപ്പോയിക്കാണുമല്ലെ...

എന്തായലും എന്റെ നഷ്ട സ്വപ്നങ്ങളില്‍ എന്റെ കൂടെ നടന്നതു നി അല്ലെന്നു ഞാന്‍ ധരിച്ചോളാം
എനിക്കാണു തെറ്റു പറ്റിയത്..എന്നും എനിക്കെ തെറ്റു പറ്റാറുമുള്ളൂ..നിന്നെ ഞാന്‍ കുറ്റപ്പെടുത്തില്ല ..കാരണം ഞാന്‍ നിന്റെ ആരുമായിരുന്നില്ലെന്നു നിനക്കു തോന്നിയിരിക്കാം..!!!

5 comments:

മാന്മിഴി.... said...

പലപ്പോഴും പലരും പലതും കണ്ടില്ലെന്നു നടിക്കുന്നു...നിനക്കറിയില്ലെ അതെന്തിനാണെന്ന്??ജീവിതാനുഭവങ്ങളറിയാന്‍ അബദധങ്ങള്‍ ചെയ്ത് കൂട്ടുന്നവരാണ് മനുഷ്യര്‍...പക്ഷെ നഷ്ട്ങ്ങള്‍ മാത്രമാണതിന്റെയവസാനം എന്നറിഞ്ഞിട്ടുമെന്തിനീ താഴ്വരയില്‍ പൂത്തുനില്‍ക്കുന്നു നീ...........

mmrwrites said...

വിധി നിന്നില്‍ വേറൊരാളെ നിശ്ചയിച്ചിട്ടുണ്ട്..

siva // ശിവ said...

ഈ വരികളിലെ വിഷമം ഞാന്‍ ഇപ്പോഴും അറിയുന്നു....

ഇതൊന്നും വിധിയല്ല....മന:പൂര്‍വ്വം ചെയ്യുന്നതാ അവരൊക്കെ....

ഇതൊന്നും മന:പൂര്‍വ്വമല്ല എന്ന് അവര്‍ തര്‍ക്കിക്കുമ്പോഴും അവര്‍ക്ക് തന്നെ അറിയാം മന:പൂര്‍വ്വമായിരുന്നുവെന്ന്...

എന്തായാലും അതൊക്കേ പോട്ടെ...എല്ലാവരും എന്നോട് പറഞ്ഞത് ഞാനു പറയുന്നു “പാസ്റ്റ് ഈസ് പാസ്റ്റ്”

നല്ല നാളുകള്‍ ഉണ്ടാകട്ടെ എന്ന് ആസംസിക്കുന്നു...

Dr.jishnu chandran said...

സാരമില്ല shabeerE പോട്ടെ.......

അജ്ഞാതന്‍ said...

നന്നായിട്ടുണ്ട് മാഷെ..നല്ല വരികള്‍