Thursday, July 17, 2008

മാലാഖ (Angel Girl) - III





ഓരു പാട് വലിയ വലിയ ആളുകള്‍ കല്യാണലോചനകളുമായി വരുന്നെന്നും അവള്‍ക്ക് ഒരു സാധാരണ ആളെ മതി എന്നും താന്‍ കണ്ടു പിടിക്കുന്ന ആരെയും കല്യാണം കഴിക്കാന്‍ മാതാപിതാക്കള്‍ സമ്മതിക്കുമെന്നു പറഞ്ഞിട്ടുണ്ടെന്നും അവള്‍ പറഞ്ഞപ്പോള്‍ എന്റെ മനസ് ഒന്നു കുളിര്‍ത്തു..
ഇവള്‍ ഈ കാര്യങ്ങളൊക്കെ എന്നോട് പറയുന്നത് എന്തിനെന്നു ചിന്തിച്ചപ്പോള്‍ അവളും എന്റെ പാതയിലാണൊ എന്നു തോന്നിപ്പോയി.
കൂടെ ഇടക്കിടെ എന്റെ കല്യാണത്തെപ്പറ്റിയും വധുവിനെ പറ്റിയുള്ള സങ്കല്പങ്ങളും എന്നോട് ചോദിക്കുകയും എന്റെ ഇഷ്ടാനിഷ്ടങ്ങള്‍ തന്നെയാണു അവള്‍ക്കുള്ളതെന്നും അവള്‍ പറഞ്ഞതു എന്റെ വിശ്വാസങ്ങള്‍ക്കു ആക്കം കൂട്ടി..
പിന്നീടങ്ങോട്ടുള്ള ഓരൊ ദിവസവും എന്റെ പ്രാറ്ത്ഥന അവളെന്റേതാവണെ എന്നായിരുന്നു...
എന്റെ മനസ് എങ്ങിനെ അവളോട് തുറക്കും എന്നറിയാതെ ഞാന്‍ വിഷമിച്ചിരിക്കുമ്പോഴാണു അപ്രതീക്ഷിതമായുള്ള ഒരു ദിവസത്തെ വിരഹം അവള്‍ക്ക് എന്നെ ഒരു പാട് മിസ്സ് ചെയ്തെന്നു അവള്‍ പറഞ്ഞത്..
ഒറ്റുക്കം ന്ഹാന്‍ എന്റെ മനസു തുറന്നു...

നിന്റെ മുഖം കണ്ടിട്ടില്ലെങ്കിലും എനിക്കു നിന്നെ ഒത്തിരി ഇഷ്ടമാണ്നു..
ഇതു കേട്ട ഉടനെ അവള്‍ എന്നെ തടയാന്‍ ശ്രമിച്ചോ എന്നു എനിക്കു തോന്നി..
അവള്‍ പരഞ്ഞു...എനിക്കും ഒരു പാട് ഇഷ്ടമാണൂ..പക്ഷെ അതു മോന്‍ വിചാരിച്ച പോലെ അല്ല..

ആങ്ങളമാരില്ലാത്ത അവള്‍ക്ക് ഞാനുമായുള്ള കൂടിക്കാഴ്ച്ച ഒരു പാട് സന്തോഷം നല്‍കുന്നെന്നു കൂടി അവള്‍ പറഞ്ഞപ്പോള്‍ ഞാനാകെ തളര്‍ന്നു..

പിന്നെ എന്തു പറയണമെന്നു എനിക്ക് അറിയില്ലായിരുന്നു..
ഞാന്‍ ഒന്നും ചോദിക്കുകയോ പറയുകയൊ ചെയ്തിരുന്നില്ലെങ്കില്‍ അവള്‍ എന്റേതാണെന്നു എന്നെങ്കിലും എനിക്കു സമാധാനിക്കാമായിരുന്നു..

സ്നേഹിക്കുന്നു എന്നു പറഞ്ഞിട്ടും എന്റെ സ്നേഹം തിരിച്ചറിയാന്‍ അവള്‍ ശ്രമിക്കാത്തതെന്തേ?

ഒരു പാടു ചോദ്യങ്ങള്‍ എന്റെ മുന്നില്‍ അവശേഷിക്കെ ഈ കണ്ടു മുട്ടലുകളും ഇണക്കങ്ങളും പിണക്കങ്ങളും പൂര്‍വാധികം
ശക്തിയോടെ നടക്കുകയാണു.. അവളുടെ മനസ്സിലിരിപ്പ് എന്താണെന്നറിയാതെ..
(അവസാനിച്ചു)

വാല്കഷ്ണം :- ഇത് ഇവിടെ പൂര്‍ണമാകുന്നില്ല..നിറ്ത്തിയതാണു.. ജീവിത സത്യത്തെ കഥയുമായി കോര്‍ത്തിണക്കാനാവാതെ...

4 comments:

മാന്മിഴി.... said...

സത്യത്തില്‍ ആരെക്കുറിച്ചാ ഷബീര്‍......?എന്നോടു പറ.........ശരിയാക്കാമെന്നേ....

ഒരു സ്നേഹിതന്‍ said...

സ്നേഹിക്കുന്നു എന്നു പറഞ്ഞിട്ടും എന്റെ സ്നേഹം തിരിച്ചറിയാന്‍ അവള്‍ ശ്രമിക്കാത്തതെന്തേ?

അവളുടെ സ്നേഹം മനസ്സിലാക്കാൻ നിങ്ങൾക്കും കഴിഞ്ഞില്ലല്ലോ... കഴിഞ്ഞിരുന്നെങ്കിൽ അവൾക്കു നിങ്ങൾ ആങ്ങളയായിരിക്കുമായിരുന്നു....

Doney said...

എന്തു പറ്റി സത്യമായി കൂട്ടിയിണക്കാനൊരു വിഷമം??

Pazhamakkaran said...

ഗുഡ്‌