കാലം ആത്മാവില്‍ വീഴ്ത്തിയ മുറിവുകളില്‍
അമര്‍ത്തിയ നിര്‍മലമായ നിന്റെ
കൈപ്പടമാണെനിക്ക് പ്രണയം..
എന്റെ മുറിവുകളുടെ വേദന ചോദിച്ചു വാങ്ങി
നിറകണ്ണുകളോടെ നീ വിടര്‍ത്തിയ
പുഞ്ചിരിയാണെനിക്ക് പ്രണയം..
ഒറ്റപ്പെട്ടുപോയ ജീവിതത്തിന്റെ ഊഷരഭൂമിയില്‍
വന്യമായ ഉഷ്ണക്കാറ്റ് വിഴുങ്ങാതെ എന്നിലെത്തിയ
നിന്റെ വാക്കുകളാണെനിക്ക് പ്രണയം..
നിന്റെ പ്രണയം എന്നില്‍ നഷ്ടപ്പെട്ട
ജീവന്റെ ശ്വാസമൂതുന്നു..
ഹൃദയരക്തം തൊട്ട് ഒരു വാക്കു മാത്രം
നിനക്കായ് കുറിക്കുന്നു..
"ഒരു പാട് ഇഷ്ടമാണു"
Tuesday, June 17, 2008
പ്രണയം (Love)
Subscribe to:
Post Comments (Atom)
6 comments:
എന്റെ മുറിവുകളുടെ വേദന ചോദിച്ചു വാങ്ങി
നിറകണ്ണുകളോടെ നീ വിടര്‍ത്തിയ
പുഞ്ചിരിയാണെനിക്ക് പ്രണയം..
Well Shabeer Well
നന്നായി... വീണ്ടുമെഴുതുക.
പ്രണയം ഈ കവ്വിതയില് ഉണ്ട് അതിന്റെ എല്ലാ അര്‍ത്ഥത്തിലും. നന്നായി
ഞാന്‍ നിന്നെ സ്നേഹിക്കുന്നു മാന്‍ കിടാവെ..
ഷബീര്‍, കുഴപ്പമില്ല..........എന്നു പറയാം..ഓരോരുത്തരുടെയും കാഴ്ച്പ്പാടാണല്ലോ.....
കവിത കുഴപ്പമില്ല......
ഇനിയും എഴുതുക.....
ആശംസകള്‍...
Post a Comment