Monday, June 23, 2008

മാലാഖ (Angel Girl) - I


ഒരു മാലാഖയായി അവള്‍ കടന്നു വന്നതു എതാണ്ട് ഒരു വറ്ഷം മുന്പാണു.
വിരലിലെണ്ണാവുന്ന അത്രയും ദിവസങ്ങളില്‍ കന്ടതില്‍ കൂടുതല്‍ ഉള്ള പരിചയം ഒന്നുമുണ്ടായിരുന്നില്ല.. ആ ദിവസങളില്‍ ഞങ്ങളുടെ കണ്ണുകള്‍ പരസ്പരം എന്തോ മന്ത്രിച്ചിരുന്നോ ?
പിന്നീടവളുടെ ഒരു വിവരവുമില്ലായിരുന്നു... അന്നൊന്നും എനിക്കൊന്നും തൊന്നിയിരുന്നില്ല..
അങ്ങിനെ മാസങ്ങള്ക്കു ശേഷം അവളെ വീണ്ടും ഞാന്‍ കണ്ടു മുട്ടി..
അന്നു ഞങ്ങള്‍ പരിചയപ്പെട്ടു..
പിന്നീട് എല്ലാ ദിവസവും അവള്‍ വരാനും ഞങ്ങള്‍ കൂടുതല്‍ കൂടുതല്‍
സംസാരിക്കാനും തുടങ്ങി..
മുഖം മറച്ചെത്തുന്ന അവളുടെ മുഖം കാണാന്‍ ഞാന്‍ ഒരു പാട് കൊതിച്ചിരുന്നു..
അത്രയും മാധുര്യമുള്ള ശബ്ദതിനുദമയായ അവളുടെ മുഖം കാണാന്‍ ഞാന്‍ കൊതിച്ചതില്‍ തെറ്റുണ്ടെന്നു എനിക്ക് തൊന്നിയിരുന്നില്ല. (Mobile Phone ലൂടെ ശബ്ദം കേട്ടു പ്രണയിചു അവസാനം ആളെ കണ്ടു പേടിച്ചോടിയ സുഹ്രിത്തിന്റെ മുഖം മനസ്സിലൂടെ മിന്നി മറഞ്ഞു)
അവള്ക്ക് എന്നെ കാണാമെങ്കില്‍ എന്തു കൊണ്ട് എനിക്കു അവളെ കണ്ടു കൂട..
ഞാനെന്റെ ആഗ്രഹം അവളോടവതരിപ്പിചപ്പൊള്‍ അവളുടെ ചിരി മാത്രം എനിക്കു കേള്ക്കാമായിരുന്നു..
ഒടുക്കം എന്റെ നിര്ബന്ധത്തിനു വഴങി അവല്‍ ഒരു ഫൊടൊ എനിക്കു കാണിചു തന്നു....
ലോകത്തിന്റെ ആകെ സൌന്ദര്യം ​ആ ഫോടൊയില്‍ ആവഹിച്ചിട്ടുണ്ടെന്നു എനിക്കു തൊന്നി..
പാല്‍ മുത്തുകള്‍ ചിതരുന്ന പൊലത്തെ ചിരി...

അങ്ങിനെ കാലങ്ങള്‍ കടന്നു പോയി..
ഇണക്കത്തിന്റെയും പിണക്കത്തിന്റെയും ആശ്വസിപ്പിക്കലിന്റെയും വിരഹത്തിന്റെയും ഉറക്കമില്ലാത്ത രാത്രികളുടെയും ദിനങ്ങള്..

........(തുടരും)

6 comments:

ചന്തു said...

തുടരുക... കാത്തിരിക്കട്ടെ ഞാന്‍..

Shabeer said...

തീറ്ച്ചയായും കാത്തിരുന്നോളു... :)

OAB said...

കാത്തിരിക്കുന്നതൊക്കെ കൊള്ളാം. നേരില്‍ കാണുക ആദ്യം. ഫോട്ടോ ഷോപ്പിലും, എക്സ്പ്രസ്സിലുമൊക്കെ പലതും ചെയ്യാന്‍ സാധിക്കുമെന്ന് ഓറ്ക്കുക.

Sherikutty said...

OAB പറഞതു ശരിയാ കേട്ടോ.....എന്താണാവൊ സംഭവിച്ചത്...?കാത്തിരിക്കുന്നു...വായിക്കാന്‍...

ചിതല്‍ said...

ആദ്യം എല്ലാം കേള്‍ക്കട്ടേ..

എന്നിട്ട് പറയാം.. കമന്റ്..

തുടരൂ..

Areekkodan | അരീക്കോടന്‍ said...

തുടരുക...