ഇതിനിടയില്‍ അവള്‍ എന്റെ നാടിനെക്കുരിച്ചും മറ്റും ചോദിച്ചു..
കേരളത്തെക്കുറിച്ചു പറയുമ്പൊള്‍ അവള്‍ക്ക് എന്നോട് ഒരു പാട് ചോദിക്കാനുണ്ടായിരുന്നു..
അവള്‍ ജനിച്ചതും വളറ്ന്നതും ഒക്കെ 'ഗള്ഫി'ലായിരുന്നു.
അവളുടെ ബന്ധുക്കളെല്ലാം ഇവിടെ ആയതു കൊണ്ട് അപൂറ്വമായെ അവള്‍ നാട്ടില്‍ പോയിരുന്നുള്ളു..
മലയാളം സംസാരിക്കാന്‍ മാത്രം അറിയാമായിരുന്ന ആവള്ക്കു അത്യാവശ്യം വായിക്കാന്‍ ഞാന്‍ പഠിപ്പിച്ചു കൊടുത്തു..
കേരളം ഇഷ്ടപ്പെട്ടിരുന്ന അവള്ക്കു പക്ഷെ ഗള്ഫിനൊടാണു കൂടുതല്‍ പ്രിയമെന്നു എനിക്കു മനസ്സിലായി.
ഇവിടുത്തെ കോണ്ക്രീറ്റ് വനങ്ങള്ക്കിടയിലെ ഇടുങ്ങിയ ഫ്ലാറ്റിലെ ഫാസ്റ്റ് സംസ്കാരത്തില്‍ നിന്നു പച്ച പരവതാനി വിരിച്ച പാടങ്ങളുമ്, കളകളാരവം പൊഴിക്കുന്ന അരുവികലും ,പുഴകളും,മഞ്ഞു മൂടിയ മലകളുമ്, കര്ക്കടകത്തിലെ മഴയുമ്... എല്ലാം ഉള്ള നമ്മുടെ നാടിനെ ഇഷ്ടപ്പെടാതിരിക്കനുള്ള കാരണം അവിടെ 'Mosquitos' (കൊതുക്) ഉള്ളതു കൊണ്ടാണെന്നു പറഞ്ഞ അവളോട് എന്തു മറുപടി പറയണമെന്നു എനിക്ക് അറിയില്ലായിരുന്നു..
ഈ മണലാരണ്യത്തിലെ കൊടും ചൂടില്‍ കഷ്ടപ്പെട്ടു പണിയെടുത്തു കുടുംബം പോറ്റാന്‍
യാതൊരു നിറ്വാഹവുമില്ലാതെ വന്നെത്തുന്നവരെ പറ്റിയാണു അപ്പോള്‍ ഞാന്‍ ഓര്ത്തതു..
ഇതിനിടെ അവ്ള്ക്കു വിവാഹാലൊചനകള്‍ വരുന്നുണ്ടെന്നു അവള്‍ പറഞ്ഞപ്പോള്‍ എന്റെ നെഞ്ച് ഒന്നു പിടച്ചോ?
അല്ലേലും എന്റെ നെഞ്ച് എന്തിനാണു പിടച്ചതു?
ഇത്രയും നാളത്തെ ജീവിതത്തിനിടയില്‍ എത്ര പേരുടെ വിവാഹം കഴിഞ്ഞു ?
അന്നൊന്നുമില്ലാത്ത ഒരു വെംബല്‍ എന്തിനു?
ഇതു വരെ മുഖം പോലും കാണാത്ത ഈ മാലാഖക്കുട്ടിക്കു വേണ്ടി..
3 വര്ഷം കഴിഞ്ഞു മാത്രമെ കല്യണം വെണ്ടൂ എന്നു അവള്‍ പറഞ്ഞെന്നു കേട്ടപ്പോള്‍ എന്തോ ഒരാശ്വാസം തൊന്നി
അനുദിനം ഞങ്ങള്‍ കൂടുതല്‍ അടുത്തു കൊണ്ടിരുന്നു. ...
(തുടരും..)
Tuesday, June 24, 2008
മാലാഖ (Angel Girl) - II
Monday, June 23, 2008
മാലാഖ (Angel Girl) - I
ഒരു മാലാഖയായി അവള്‍ കടന്നു വന്നതു എതാണ്ട് ഒരു വറ്ഷം മുന്പാണു.
വിരലിലെണ്ണാവുന്ന അത്രയും ദിവസങ്ങളില്‍ കന്ടതില്‍ കൂടുതല്‍ ഉള്ള പരിചയം ഒന്നുമുണ്ടായിരുന്നില്ല.. ആ ദിവസങളില്‍ ഞങ്ങളുടെ കണ്ണുകള്‍ പരസ്പരം എന്തോ മന്ത്രിച്ചിരുന്നോ ?
പിന്നീടവളുടെ ഒരു വിവരവുമില്ലായിരുന്നു... അന്നൊന്നും എനിക്കൊന്നും തൊന്നിയിരുന്നില്ല..
അങ്ങിനെ മാസങ്ങള്ക്കു ശേഷം അവളെ വീണ്ടും ഞാന്‍ കണ്ടു മുട്ടി..
അന്നു ഞങ്ങള്‍ പരിചയപ്പെട്ടു..
പിന്നീട് എല്ലാ ദിവസവും അവള്‍ വരാനും ഞങ്ങള്‍ കൂടുതല്‍ കൂടുതല്‍
സംസാരിക്കാനും തുടങ്ങി..
മുഖം മറച്ചെത്തുന്ന അവളുടെ മുഖം കാണാന്‍ ഞാന്‍ ഒരു പാട് കൊതിച്ചിരുന്നു..
അത്രയും മാധുര്യമുള്ള ശബ്ദതിനുദമയായ അവളുടെ മുഖം കാണാന്‍ ഞാന്‍ കൊതിച്ചതില്‍ തെറ്റുണ്ടെന്നു എനിക്ക് തൊന്നിയിരുന്നില്ല. (Mobile Phone ലൂടെ ശബ്ദം കേട്ടു പ്രണയിചു അവസാനം ആളെ കണ്ടു പേടിച്ചോടിയ സുഹ്രിത്തിന്റെ മുഖം മനസ്സിലൂടെ മിന്നി മറഞ്ഞു)
അവള്ക്ക് എന്നെ കാണാമെങ്കില്‍ എന്തു കൊണ്ട് എനിക്കു അവളെ കണ്ടു കൂട..
ഞാനെന്റെ ആഗ്രഹം അവളോടവതരിപ്പിചപ്പൊള്‍ അവളുടെ ചിരി മാത്രം എനിക്കു കേള്ക്കാമായിരുന്നു..
ഒടുക്കം എന്റെ നിര്ബന്ധത്തിനു വഴങി അവല്‍ ഒരു ഫൊടൊ എനിക്കു കാണിചു തന്നു....
ലോകത്തിന്റെ ആകെ സൌന്ദര്യം ആ ഫോടൊയില്‍ ആവഹിച്ചിട്ടുണ്ടെന്നു എനിക്കു തൊന്നി..
പാല്‍ മുത്തുകള്‍ ചിതരുന്ന പൊലത്തെ ചിരി...
അങ്ങിനെ കാലങ്ങള്‍ കടന്നു പോയി..
ഇണക്കത്തിന്റെയും പിണക്കത്തിന്റെയും ആശ്വസിപ്പിക്കലിന്റെയും വിരഹത്തിന്റെയും ഉറക്കമില്ലാത്ത രാത്രികളുടെയും ദിനങ്ങള്..
........(തുടരും)
Sunday, June 22, 2008
കാലം
കാല യവനികക്കുള്ളില്‍ മരഞ്ഞ കുറെ ഓറ്മകള്‍
ഒന്നും ഓര്ക്കണമെന്നു ആഗ്രഹിച്ചതല്ല..
ഒരിക്കലും ഓറ്മിപ്പിക്കരുതെ എന്നെ എന്നും പ്രാറ്ഥിച്ചിരുന്നുള്ളു
കാലം തന്നെയാണു എന്നെ വീണ്ടും അതു ഒര്മിപ്പിച്ചതും...
എന്തെല്ലം മൊഹങ്ങളും പ്രതീക്ഷകളുമയിരുന്നു..
എല്ലാം ഒറ്റ നിമിഷം കൊണ്ടല്ലെ തകറ്ന്നു വീണത്..
ഈ ലോകം ഇത്രയും ക്രൂരമാണോ എന്നു പൊലും ചിന്തിച്ച നിമിഷങ്ങള്‍..
ഞാന്‍ എന്തു തെറ്റാണു ചെയ്തത് ?
അറിയാതെ വല്ല തെറ്റും വന്നു പോയൊ ?
അതൊ അവള്‍ ആഗ്രഹിച്ചതു ഇതല്ലായിരുന്നോ ?
യാന്ത്രികമായി ചലിക്കുന്ന ഈ ലോകത്തു വ്യക്തി ബന്ധം എന്നൊന്നില്ലെ?
എല്ലാ ബന്ധങ്ങള്ക്കും ഒരേ അറ്ത്ഥം മാത്രമാണൊ ഉള്ളത് ?
നിസ്സാര കാര്യങ്ങള്ക്കു പൊലും തല്ലുകയും കൊല്ലുകയും ചെയ്യുന്ന
ഈ കാലത്തു വ്യക്തി ബന്ധങള്ക്കു അത്ര വലിയ അര്ത്ഥം അവള്‍ കല്പ്പിക്കുന്നില്ലെന്നു
ഞാന്‍ മനസിലാക്കുമ്പോഴെക്കും കാലം ചെയ്യെണ്ടതെല്ലം ചെയ്തു തീറ്ത്തിരുന്നു..
Tuesday, June 17, 2008
പ്രണയം (Love)
കാലം ആത്മാവില് വീഴ്ത്തിയ മുറിവുകളില്
അമര്ത്തിയ നിര്മലമായ നിന്റെ
കൈപ്പടമാണെനിക്ക് പ്രണയം..
എന്റെ മുറിവുകളുടെ വേദന ചോദിച്ചു വാങ്ങി
നിറകണ്ണുകളോടെ നീ വിടര്ത്തിയ
പുഞ്ചിരിയാണെനിക്ക് പ്രണയം..
ഒറ്റപ്പെട്ടുപോയ ജീവിതത്തിന്റെ ഊഷരഭൂമിയില്
വന്യമായ ഉഷ്ണക്കാറ്റ് വിഴുങ്ങാതെ എന്നിലെത്തിയ
നിന്റെ വാക്കുകളാണെനിക്ക് പ്രണയം..
നിന്റെ പ്രണയം എന്നില് നഷ്ടപ്പെട്ട
ജീവന്റെ ശ്വാസമൂതുന്നു..
ഹൃദയരക്തം തൊട്ട് ഒരു വാക്കു മാത്രം
നിനക്കായ് കുറിക്കുന്നു..
"ഒരു പാട് ഇഷ്ടമാണു"
നഷ്ട സ്വപ്നം
നിമിഷങ്ങള് പെയ്തൊഴിയുമ്പൊള് നഷ്ട സ്വപ്നം ബാക്കിയാകുന്നു .......
ഒരു പേമാരിപോലെ അറിയാതെ പുതിയ സ്വപ്നങ്ങളും പുതിയ പ്രതീക്ഷകളുമായി ഇതാ വീണ്ടും .............
എത്ര പുതിയ കൂട്ടുകാരെ കിട്ടിയാലും നിന്നോളം പ്രിയപ്പെട്ടതാവില്ല അവരാരും...
Monday, June 9, 2008
മഴ പെയ്തു മാനം തെളിഞ്ഞ നേരം..
"മഴ പെയ്തു മാനം തെളിഞ്ഞ നേരം..
തൊടിയിലെ തൈമാവില്‍ ചോട്ടില്‍..
ഒരു കൊച്ചു കാറ്റേറ്റു വീണ തേന്മമ്പഴം,
ഒരുമിച്ചു പങ്കിട്ട കാലം.. ഒരുമിച്ചു പങ്കിട്ട ബാല്യകാലം.."
Wednesday, June 4, 2008
മഴ - (Nostalgic Rain)
"ഈ മഴ എന്നെ നനക്കുന്നില്ല..
അതിന്റെ ശബ്ദത്തിനായി ഞാന്‍ കാതോര്‍ക്കുന്നില്ല...
അതിന്റെ വരവിനായി ഞാന്‍ കാത്തിരിക്കുന്നുമില്ല..
പെയ്തൊഴിയുമ്ബോള്‍ സന്തോഷിക്കുന്നുമില്ല..
ഓരോ മഴതുള്ളിയും എന്നെ പൊള്ളിച്ചു കൊണ്ട് ഇറ്റിറ്റു വീഴുന്നു...
പ്രിയപ്പെട്ട മഴക്കാലമേ നീ എനിക്ക് അപരിചിതമായി മാറിക്കൊണ്ടിരിക്കുന്നു..."
Monday, June 2, 2008
Love is...
"Not 2 forget but 2 forgive
Not 2 c but 2 understand
Not 2 hear but 2 listen
Not 2 let go but HOLD ON... !!!!"