
"Not 2 forget but 2 forgive
Not 2 c but 2 understand
Not 2 hear but 2 listen
Not 2 let go but HOLD ON... !!!!"
Monday, June 2, 2008
Love is...
Thursday, May 15, 2008
പേമാരി
ജന്മാന്തരങള്ക്കപ്പുറത്തു നിന്നും കാലത്തിന്റെ മഹാ പ്രവഹാത്തില്‍ ഒരു തുള്ളിയായി ഒഴുകി എത്തിയത് എല്ലാം നഷ്ടപ്പെടുമ്പോഴും കൂട്ടിനുള്ള ഒരുപിടി ഓറ്മകള്‍ മാത്രം...
ഒരിക്കലും മറക്കാത ആ കൌമാരത്തിന്റെ കുസ്രുതികളിലേക്ക്.....,
ഒറ്മകളുടെ മാമ്പൂ മണക്കുന്ന ബാല്യതിലേക്ക്...,
അരുതിനെ ആവോളം കൊതിച്ചിരുന്ന യൌവ്വനത്തിലേക്ക്...,
ഞാന്‍ മറന്നു പോകുന്ന എന്റെ കൂട്ടുകാരിലേക്ക്...,
ഓറ്മകളുടെ പേമാരിയുമായി ഒരിക്കല്‍ ഞാന്‍ വരും.......
Sunday, May 11, 2008
Monday, April 21, 2008
അവള്‍

കുഞ്ഞു കുഞ്ഞു സ്വപ്നങളെ നെന്ചോട് ചേര്ത്തു കൊതി തീരും മുന്പ് എന്നെ വിട്ടു പോയവള്‍...
ആവളുടെ ഇഷ്ടങളൊക്കെ എനിക്ക് പ്രിയപ്പെട്ടതായിരുന്നു....
അവള്‍ കണ്ട സ്വപ്നങളും കിനാവും
മഴ മേഘങളും കുളിര്ക്കാറ്റും എല്ലാമെല്ലാം.....
Sunday, April 20, 2008
പ്രണയം വിരുന്നു വന്നപ്പോള്‍....
ആദ്യം പ്രത്യേകിച് ഒന്നും തോന്നിയില്ല ..
ഒരു ആകര്‍ഷണം പോലും..
അവിചാരിതമായി കണ്ടു മുട്ടി.
യാത്രയുടെ ഇടെ ഇട വേളകളില്‍ മറഞ്ഞു പോകുന്ന ഒരു കണ്ടു മുട്ടലിനപ്പുറം
അതിനു ഒരു മാനവും ഉണ്ടായിരുന്നില്ല.
പക്ഷെ പിന്നീട് എപ്പോഴും ഒരുമിചായിരുന്നു.......
സൌഹൃദം...

സ്നേഹം എന്നും എവിടെയും വിലപ്പെട്ടതാണ്.!
കൊടുത്താല് കിട്ടും.!കിട്ടണം ഇത്തിരി വൈകി
യാണെങ്കിലും കിട്ടുക തന്നെ ചെയ്യും...
...ചിലപ്പോള് അങ്ങനെയാണ് അത്.
...ചിലര് നമ്മുടെ ജീവിതത്തിലേക്ക് എവിടെ നിന്ന്,
...എപ്പോള് എന്നറിയാതെ കടന്നു വരുന്നു. അതില് ആരൊക്കെയോ
...ഒരു മാത്ര നിന്ന് കടന്നു പോകുന്നു ഹൃദയത്തില് ഒരു കൈയ്യൊപ്പിട്ട ശേഷം.
...നാം ഒരിക്കലും ഒരേ പോലെ ആവുന്നില്ല.
...ചില കഥകള് പോലെ വ്യക്തമായ തുടക്കമോ, ഒടുക്കമോ ഇല്ലാതെ.
...അടുത്തത് എന്ത് എന്ന് അറിയാനാവാതെ.
...ജീവിതം പലപ്പോഴും ഒരു തിരിച്ചറിവാണ്.
...ഒരു നിമിഷത്തെ ഏറ്റവും മനോഹരമാക്കുന്നതും അതു തന്നെ.
...ചില സൌഹൃദങ്ങള് ദൂരമോ, നിറമോ,
...ഒന്നും അറിയാതെ സമാന്തരങ്ങളില്, സമാനതകളില് ഒത്തു ചേരുന്നു.
...അന്യോന്യം നിശബ്ദമായി സംസാരിക്കുന്നു...
"ദൂരെയാണെങ്കിലും നീ ഇന്നും എന്റെ ഓര്മകളില് തെളിഞ്ഞു നില്ക്കുന്നു ....
നിന്റെ സൌഹൃദം എനിക്ക് വളരെ വിലപ്പെട്ടതാണു ....
കൂട്ടുകാരി..

കാണാമറയത്തൊരു കൂട്ടുകാരി,
അലസതയുടെ മടുപ്പില് ലോകം ചുറ്റാനിറങ്ങിയ എനിക്കു കിട്ടിയ, നല്ലൊരു കൂട്ടുകാരി,
സുന്ദരമായൊരു മുഖത്തിനടിയില് ഒളിപിച്ചുവച്ചിരിക്കുന്ന നിന് മുഖം ഞാനിതുവരെ കണ്ടിട്ടില്ല....
ഹൃദയത്തിന്റെ നിറവില് നിന്നും അധരം സംസാരിക്കുന്നു എന്ന വചനം ശരിയാണെങ്കില്,
മധുരമൊഴികള് നിറഞ്ഞിരിക്കുന്ന നിന് ഹൃദയം എത്രയോ സുന്ദരമായിരിക്കണം......
കാരണം വെളിച്ചമുള്ളിടത്ത് ഇരുളിനെവിടെ സ്ഥാനം....?
അല്ലെങ്കില് പിന്നെ എഴുതപെട്ടവ മാറ്റിയെഴുതേണ്ടിവരും... അല്ലേ.....
പ്രിയപെട്ട കൊച്ചുകൂട്ടുകാരീ... നിന്നെ കുറിച്ച് ഞാനെന്താണെഴുതുക.....?
മാലഖാമാരുടെ തോഴിയാവാന്... സ്വപ്നങ്ങളിലേക്കൂഴ്ന്നിറങ്ങുന്നവളെന്നോ....?
അതോ മഞ്ഞണിഞ്ഞ താഴ്വാരങ്ങളില് മഞ്ഞിന്റെ കുളിര്മ്മയും നുകര്ന്ന് മഞ്ഞോടലിഞ്ഞുചേരാന്
കൊതിക്കുന്നവളെന്നോ.....?
അറിയില്ല.... അറിഞ്ഞതു വച്ചു നോക്കുമ്പോ, നീയിതെല്ലാം തന്നെ.....
സ്നേഹപൂറ്വ്വം നിന്റെ പ്രിയകൂട്ടുകാരന്...
Courtesy





